തൃശ്ശൂർ ജില്ലയിലെ പ്രവാസികളെ പാർപ്പിക്കുക ഗുരുവായൂരിൽ ; ഇന്ന് എത്തുന്നത് 73 പേർ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : പ്രവാസികളെ സ്വീകരിക്കാൻ സജ്ജമായി തൃശ്ശൂർ ജില്ല. ഇന്ന് എത്തുന്ന 73 പേരെ വിശദമായ പരിശോധനകൾക്ക് ശേഷം ഗുരുവായൂരിലാണ് പാർപ്പിക്കുക. ഒരുക്കങ്ങൾ വിലയിരുത്താൻ ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. പ്രവാസികൾക്കായി ഗുരുവായൂരിലെ വിവിധ സ്ഥാപനങ്ങളിലാണ് നിരീക്ഷണ സൗകര്യം ഒരുക്കിയിട്ടുളളത്.

ഗുരുവായൂർ ദേവസ്വത്തിന്റെ 3 അതിഥി മന്ദിരങ്ങളിലായിരിക്കും ഇവരെ താമസിപ്പിക്കുക. പ്രത്യേക മെഡിക്കൽ സംഘവും വോളണ്ടിയർമാരും ഇവർക്കൊപ്പം ഉണ്ടാകും. വിമാനത്താവളത്തിൽ സ്‌ക്രീനിങ്ങിനും രജിസ്ട്രറേഷനുമായി ജില്ലയിലെ വിവിധ വകുപ്പുകളുടെ പരിശോധന കൗണ്ടറുകൾ പ്രവർത്തനം തുടങ്ങി. ഈ ആഴ്ച സംസ്ഥാനത്തെത്തുന്ന പ്രവാസികളിൽ 33 ശതമാനം പേർ ജില്ലയിൽ നിന്നുള്ളവരാണ്.

ജില്ലയുടെ 7 താലൂക്കുകളിലും നിരീക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തുന്നതിനുളള ശ്രമവും പുരോഗമിക്കുകയാണ്. സ്ത്രീകൾക്ക് മാത്രം താമസിക്കാനുള്ള സൗകര്യവും പണം നൽകി താമസിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....