ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

പീരുമേട്: വണ്ടിപ്പെരിയാർ ചുരക്കുളം കവലയ്ക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 യുവാക്കൾക്ക് പരുക്ക്. വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി
മെർഫിൻ (23), ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് സ്വദേശി ജോബിൻ (19), കുമളി സ്വദേശി സുജിത് (19 ) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയപാതയിൽ വണ്ടിപ്പെരിയാർ ചുരക്കുളം കവലയ്ക്ക് സമീപമാണ് 2 ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഉച്ച കഴിഞ്ഞ് 3 നാണ് അപകടം സംഭവിച്ചത്.

മെർഫിന് തലയ്ക്കും കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഏലപ്പാറയിൽ നിന്നും വരികയായിരുന്ന ബൈക്ക് ചുരക്കുളം കവലയ്ക്ക് സമീപത്തു വെച്ച് മറ്റൊരു വാഹനത്തെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ എതിരെ വരികയായിരുന്ന
മെർഫിൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇയാൾ ബൈക്കിൽ നിന്നും തെറിച്ച് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട 3 യുവാക്കളെയും നാട്ടുകാർ ചേർന്ന് വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാർ പോലീസ് അപകട സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...

പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കാറിൽ മുങ്ങി ; നാലംഗ സംഘത്തെ പിടികൂടി

0
അടിമാലി : ആനച്ചാലിലെ പെട്രോൾ പമ്പിൽനിന്നു കാറിൽ പെട്രോൾ അടിച്ചശേഷം പണം...

‘റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല’ ; റിയാസിന്റെ സുഹൃത്തിന്റെ ആവശ്യം ഇഡി തള്ളി

0
കോഴിക്കോട് : റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ...