കശ്മീര്‍: ജമ്മു കശ്മീരില്‍ പൂഞ്ചിലെ ക്ഷേത്രം ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ മൂന്നു തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരില്‍നിന്നും ആറ് ഗ്രനേഡുകള്‍ കണ്ടെടുത്തു. പാക്കിസ്ഥാന് തീവ്രവാദ ഗ്രൂപ്പിന്റെ നിര്‍ദേശപ്രകാരം ക്ഷേത്രത്തിനു നേരെ ഗ്രനേഡ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു ഇവരെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ലോക്കല്‍ പൊലീസിന്റെ സ്പെഷല്‍ ഓപറേഷന് ഗ്രൂപ്പും 49 രാഷ്ട്രീയ റൈഫിള്‍സിന്റെ സൈനികരും ചേര്‍ന്ന് ഗാല്ഹൂത ഗ്രാമത്തിലെ മുസ്തഫ ഇഖ്ബാല്‍ ഖാന്, മുര്‍തസ ഇഖ്ബാല്‍ എന്നീ സഹോദരന്മാരെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് ഗൂഢാലോചന പുറത്തുവന്നതെന്ന് പൊലീസ് പറഞ്ഞു.