മൂന്ന് വയസുകാരന് കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി ; അബദ്ധത്തില്‍ വെടിയുതിര്‍ന്നു , ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : അമ്മാവന്‍ നല്‍കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി മൂന്ന് വയസുകാരന്‍ മരിച്ചു. സംഭവത്തിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് തോക്കുമായി ഒളിവില്‍ പോയ അമ്മാവന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെയാണ് കുട്ടിയുടെ അമ്മാവന്‍ വീട്ടിലെത്തിയത്. അമ്മാവനെ കണ്ട വഴി കുട്ടി ചോക്ലേറ്റ് ചോദിച്ചു. ചോക്ലേറ്റിന് പകരം അമ്മാവന്‍ കുട്ടിക്ക് തോക്ക് നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുട്ടി ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മാവന്‍ രാജേഷ് കുമാര്‍ (21) ആണ് തോക്കുമായി ഒളിവില്‍ പോയത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം സിപിഎമ്മിലെ വിഭാഗീയത ; തരംതാഴ്ത്തിയ പി.ആർ വസന്തനടക്കം 4 പേരെയും ജില്ലാ കമ്മിറ്റിയിൽ...

0
കൊല്ലം : വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും തരംതാഴ്ത്തിയ പി.ആർ...

ചുങ്കപ്പാറയിൽ അനധികൃത പാർക്കിംഗ് വര്‍ധിക്കുന്നു : ഗതാഗതം നിയന്ത്രിക്കുവാന്‍ നടപടിയില്ല

0
മല്ലപ്പള്ളി : ചുങ്കപ്പാറ ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടത്തിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ...

പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി...

0
തിരുവനന്തപുരം : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലെത്തി...

കാസർഗോഡ് സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു

0
കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് എം. രാഘവൻ...