പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം. സംഭവമറിഞ്ഞ് പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തിയ മുൻ മന്ത്രി വി ശിവൻകുട്ടി, ഇ ഡി നോട്ടീസ് പതിപ്പിച്ചത് പ്രതിഷേധാർഹം എന്ന് പറഞ്ഞു. പിണറായിയോ മകളോ ഭാര്യയോ വീട്ടിലില്ലാത്ത സമയത്താണ് ഇ ഡി ഇങ്ങനെ ചെയ്തത്. പിടികിട്ടാപ്പുള്ളിയോടെന്ന പോലെയാണ് ഇ ഡിയുടെ നീക്കങ്ങളെന്നും ശിവൻകുട്ടി വിമർശിച്ചു. സുപ്രീം കോടതിയിലുള്ള ഹർജി പോലും ഇ ഡി പരിഗണിച്ചില്ലെന്നും തെറ്റായ സമീപനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് പിണറായിയുടെ വീട്ടിലെ ചുമരിൽ ഇ ഡി ഉദ്യോഗസ്ഥർ സമൻസ് പതിപ്പിച്ചത്. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് സമൻസിലെ നിർദേശം. ഇ ഡി സംഘം എത്തുമ്പോൾ പിണറായിയും ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. പിണറായി കണ്ണൂരിലാണുള്ളത്. സമൻസ് തപാൽ മാർഗ്ഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി ചുമരിൽ പതിപ്പിച്ചത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് വയസുകാരന് കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി ; അബദ്ധത്തില്‍ വെടിയുതിര്‍ന്നു , ദാരുണാന്ത്യം

0
റാഞ്ചി : അമ്മാവന്‍ നല്‍കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി മൂന്ന്...

ചുങ്കപ്പാറയിൽ അനധികൃത പാർക്കിംഗ് വര്‍ധിക്കുന്നു : ഗതാഗതം നിയന്ത്രിക്കുവാന്‍ നടപടിയില്ല

0
മല്ലപ്പള്ളി : ചുങ്കപ്പാറ ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടത്തിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ...

കാസർഗോഡ് സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു

0
കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് എം. രാഘവൻ...

സ്റ്റേഷൻ മാസ്റ്റർ നിയമനം : കുറഞ്ഞ പ്രായപരിധി 18-ൽനിന്ന് ഇരുപതാക്കി ഉയർത്തി റെയിൽവേ ബോർഡ്

0
ഡൽഹി : ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന്റെ...