ചുങ്കപ്പാറയിൽ അനധികൃത പാർക്കിംഗ് വര്‍ധിക്കുന്നു : ഗതാഗതം നിയന്ത്രിക്കുവാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ചുങ്കപ്പാറ ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടത്തിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങൾ അനധികൃതമായി നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നു. ഇതുകാരണം ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്നതിനും തിരികെയിറങ്ങുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്. തിരക്കേറിയ സമയങ്ങളിൽ ചുങ്കപ്പാറ ജംഗ്ഷനിൽ വലിയ ഗതാഗതക്കുരുക്കിനും ഇത് കാരണമാകുന്നു. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറുന്നതും ഇറങ്ങുന്നതും ഒരേ കവാടത്തിലൂടെയായതിനാൽ അനധികൃത പാർക്കിംഗ് കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. സി.കെ. റോഡിൻ്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്. ചുങ്കപ്പാറ – പൊന്തൻപുഴ റോഡ്, ചുങ്കപ്പാറ – ചാലാപ്പള്ളി റോഡ് എന്നിവടങ്ങളില്‍ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന പ്രവണത വര്‍ധിക്കുകയാണ്.

ജംഗ്ഷൻ മുതൽ എസ്.എൻ.ഡി.പി. പടി വരെ റോഡിന്‍റെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങളുമായി വരുന്ന വാഹനങ്ങളും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളും റോഡിന്‍റെ വശങ്ങളിൽ അലക്ഷ്യമായാണ് നിര്‍ത്തിയിടുന്നത്. ഈ വാഹനങ്ങള്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാകുന്നുണ്ട്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ മറ്റുവാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്ന് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. ബസ് സ്റ്റാന്‍ഡിലേയും പ്രവേശന കവാടത്തിലെയും അനധികൃത പാർക്കിംഗ് ഒഴിവാക്കുവാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്ന് വയസുകാരന് കളിക്കാന്‍ അമ്മാവന്‍ തോക്ക് നല്‍കി ; അബദ്ധത്തില്‍ വെടിയുതിര്‍ന്നു , ദാരുണാന്ത്യം

0
റാഞ്ചി : അമ്മാവന്‍ നല്‍കിയ തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി മൂന്ന്...

പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി...

0
തിരുവനന്തപുരം : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലെത്തി...

കാസർഗോഡ് സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു

0
കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് എം. രാഘവൻ...

സ്റ്റേഷൻ മാസ്റ്റർ നിയമനം : കുറഞ്ഞ പ്രായപരിധി 18-ൽനിന്ന് ഇരുപതാക്കി ഉയർത്തി റെയിൽവേ ബോർഡ്

0
ഡൽഹി : ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന്റെ...