മെട്രോ ട്രാക്കിലേക്ക് വീണ് 3 വയസുകാരൻ ; രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അമ്മയും വീണു

For full experience, Download our mobile application:
Get it on Google Play

പൂനെ: മെട്രോ റെയില്‍ ട്രാക്കില്‍ വീണ മൂന്നു വയസുകാരന്‍ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യാത്രക്കാരിയായ യുവതിയും ട്രാക്കിലേക്ക് വീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പൂനെയിലെ സിവില്‍ കോര്‍ട്ട് മെട്രോ സ്റ്റേഷന്‍ രണ്ടാം പ്ലാറ്റ്‌ഫോമിലാണ് സംഭവം. പ്ലാറ്റ്‌ഫോമിലൂടെ ഓടുകയായിരുന്ന കുട്ടി ട്രാക്കിലേക്ക് തെന്നി വീഴുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതിയും വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സ്റ്റേഷനിലെ സുരക്ഷ ജീവനക്കാരന്‍ വികാസ് ബംഗാര്‍, ഉടന്‍ തന്നെ എമര്‍ജന്‍സി ബട്ടണില്‍ അമര്‍ത്തി. ഇതോടെ മെട്രോ സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിന്‍ 30 മീറ്റര്‍ അകലെ നിര്‍ത്തിയതോടെ വന്‍ അപകടം ഒഴിവായി. അതേസമയത്ത് എതിര്‍ദിശയില്‍ നിന്ന് വന്ന ട്രെയിനും മീറ്ററുകള്‍ അകലെ നിര്‍ത്തി. അമ്മയ്ക്കും മകനും നിസാര പരുക്കുകളാണ്. സംഭവത്തില്‍ അപകടം ഒഴിവായതില്‍ ആശ്വാസമുണ്ടെന്നും മെട്രോ അധികൃതര്‍ അറിയിച്ചു. കൊച്ചു കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണം. സുരക്ഷ ജീവനക്കാരന്റെ ഇടപെടലിലാണ് അപകടം ഒഴിവായതെന്നും അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും മെട്രോ റെയിൽ അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്തെ ഹോസ്റ്റലുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്നു ; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 7 പേര്‍ മരിച്ചതില്‍ കൂടുതല്‍...

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...