ജമ്മുകശ്മീരിൽ ദുരൂഹ സാഹചര്യത്തിൽ 3 യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

For full experience, Download our mobile application:
Get it on Google Play

ദില്ലി : ജമ്മുകശ്മീരിലെ സുരൻകോട്ടിൽ മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടതിൽ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. സംഭവത്തിൽ ജമ്മുകശ്മീർ പോലീസ് കേസെടുത്തു. ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയിൽ എടുത്തവരാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാർ ആരോപിച്ചിരുന്നത്. സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്. അന്വേഷണവുമായി സഹ​കരിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വന്‍ വിമർശനമാണ് ഉയർത്തുന്നത്. ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടാണ് മൂന്ന് പേരും മരിച്ചതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎം പിബി കുറ്റപ്പെടുത്തി. സഹായധനം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. യാഥാർത്യം മറച്ചുവെക്കാൻ സർക്കാര്‍ എല്ലാം മൂടിവെക്കുകയാണെന്ന് പിഡ‍ിപി നേതാവ് മെഹബൂബ മുഫ്തിയും വിമ‌ർശിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

0
തിരുവനന്തപുരം: പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ...

ലഹരിക്കെതിരേ ‘ഡിജിറ്റൽ റെയ്ഡ്’ ; സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ എക്‌സൈസ് ഓഫീസർമാരെ നിയോഗിക്കും

0
കാസർഗോഡ് : ഇൻസ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയും പുത്തൻ ട്രെൻഡുകൾ കണ്ട് സമയം കളയാൻ...

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു ; ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു

0
എറണാകുളം: ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ...

കുന്നംകുളത്ത് ക്ഷേത്രത്തിൽ മോഷണം ; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു

0
കുന്നംകുളം : കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. 15 കിലോ...