30 കോടി ലോട്ടറിയടിച്ചെന്ന് മെസേജ്; കോട്ടയത്തെ വീട്ടമ്മയുടെ 81 ലക്ഷം തട്ടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്നു പറഞ്ഞ് വീട്ടമ്മയിൽ നിന്ന് 81 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരൻ കോട്ടയത്ത് അറസ്റ്റിൽ. ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയാണ് ഓൺ ലൈൻ തട്ടിപ്പിന്റെ ഇരയായത്. നാട്ടുകാരില്‍ നിന്ന് പണം കടം വാങ്ങിയാണ് വീട്ടമ്മ തട്ടിപ്പുകാരന് പണം നല്‍കിയത്. നൈജീരിയൻ സ്വദേശിയായ ഇസിചിക്കു ആണ് അറസ്റ്റിലായത്.

ഇരുപത്തിയാറുകാരനായ ഇസിചിക്കുവിനെ ഡൽഹിയിൽ നിന്നാണ് കോട്ടയം പോലീസ് പൊക്കിയത്. രണ്ടു വര്‍ഷം മുമ്പത്തെ സ്വാതന്ത്ര്യ ദിനത്തിന്‍റെ പേരു പറഞ്ഞായിരുന്നു ഇസിചിക്കു ചെത്തിപ്പുഴക്കാരിയായ വീട്ടമ്മയെ പറ്റിച്ചത്. ബ്രിട്ടീഷ് പൗരയായ അന്ന മോർഗൻ എന്ന വ്യാജ ഐ‍ഡി വഴിയാണ് ഇസിചിക്കു വീട്ടമ്മയുമായി ഫെയ്സ്ബുക്കില്‍ സൗഹൃദം സ്ഥാപിച്ചത്. 2021 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ സന്തോഷമറിയിച്ച് താന്‍ 30 കോടി രൂപയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇസിചിക്കു വ്യാജ ഐഡിയിലൂടെ വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു.

സമ്മാനത്തിന്‍റെ ഫോട്ടോയും വീഡിയോകളും അയച്ചതോടെ വിശ്വസിച്ച വീട്ടമ്മയോട് കസ്റ്റംസ് നികുതി ഇനത്തില്‍ 22,000 രൂപ അടയ്ക്കാന്‍ ഇസിചിക്കു ആവശ്യപ്പെട്ടു. പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന പേരില്‍ നിരന്തരം ആളുകള്‍ വീട്ടമ്മയെ വിളിച്ച് ഭീഷണി മുഴക്കി. 30 കോടിയുടെ സമ്മാനം പണമടച്ച് കൈപ്പറ്റിയില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഇതോടെ ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമായി 81 ലക്ഷം രൂപയോളം കടം വാങ്ങി വീട്ടമ്മ തട്ടിപ്പുകാരന്‍റെ അക്കൗണ്ടിലേക്ക് നല്‍കിക്കൊണ്ടേയിരുന്നു. ഗതികെട്ടപ്പോഴാണ് പോലീസിനെ സമീപിക്കാനുളള ബുദ്ധി തോന്നിയതും സംഗതി തട്ടിപ്പാണെന്ന് മനസിലാക്കിയതും.

പ്രത്യേക സൈബര്‍ സംഘത്തെ നിയോഗിച്ച് കോട്ടയം എസ്.പി. കെ.കാര്‍ത്തിന്‍റെ മേല്‍നോട്ടത്തില്‍ ഒരു വര്‍ഷത്തോളം അന്വേഷണം നടത്തിയ ശേഷമാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരന്‍റെ ഡല്‍ഹിയിലെ വാസ സ്ഥലം കണ്ടെത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. വീട്ടമ്മയില്‍ നിന്ന് തട്ടിയെടുത്ത പണം കണ്ടെത്താനുളള ശ്രമവും തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...

തൃശൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂർ കുട്ടനെല്ലൂരിൽ ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ തെറിച്ചുവീണ് ബൈക്ക്...