പെട്ടിമുടിയില്‍ മണ്ണിടിഞ്ഞ് കാണാതായവരിലെ 41 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : ഇടുക്കി രാജമലയ്ക്കടുത്തെ പെട്ടിമുടിയില്‍ മണ്ണിടിഞ്ഞ് കാണാതായവരിലെ 41 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച തിരച്ചിലില്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തിരച്ചില്‍ തുടരുന്നത്. പോലീസും ഡോഗ് സ്വകാഡും പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. ഫയര്‍ ഫോഴ്സ്- എന്‍ഡിആര്‍എഫ് ടീമുകള്‍ എട്ട് സംഘങ്ങളായിട്ടാണ് ഇന്ന് തിരച്ചില്‍ ആരംഭിച്ചത്.

മണ്ണുമാന്തി യന്ത്രങ്ങള്‍ കൂടുതലായി എത്തിയതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇടുക്കി എസ് പി കറുപ്പു സ്വാമി പറഞ്ഞു. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള പരീശീലനം നേടിയ രണ്ട് പോലീസ് നായ്ക്കളെ പെട്ടിമുടിയില്‍ എത്തിച്ച്‌ തിരച്ചില്‍ നടത്തി. സമീപത്തെ പുഴയില്‍ തിരച്ചില്‍ നടത്തുവാനായി മുങ്ങല്‍ വിദഗ്ധരുടെ സംഘവും എത്തിയിട്ടുണ്ട്. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് തിരിച്ചില്‍ പുരോഗമിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രശസ്ത ഛായാഗ്രാഹകൻ ആർ.ചെഴിയൻ അന്തരിച്ചു

0
ചെന്നൈ : ദേശീയ പുരസ്കാര ജേതാവായ തമിഴ് ചലച്ചിത്രകാരനും പ്രശസ്ത ഛായാഗ്രാഹകനുമായ...

കോൺഗ്രസ് ലയന വാർത്തകൾ തള്ളി സുപ്രിയ സുളെ

0
മുംബൈ : ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗം കോൺഗ്രസിൽ ലയിക്കാൻ...

സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

0
ന്യൂഡല്‍ഹി: സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI)യുടെ കാരണം കാണിക്കല്‍ നോട്ടീസ്....

പത്തനാപുരത്ത് 19 കാരിയെ വീട്ടികയറി ക്രൂരമായി മർദ്ദിച്ച അയൽവാസി അറസ്റ്റിൽ

0
പത്തനാപുരം: കൊല്ലം പത്തനാപുരത്ത് 19 കാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ...