ലഹരി വസ്തുക്കൾ നൽകി പ്രകൃതി വിരുദ്ധ ലൈംഗിക പീഢനം ; പ്രതിയ്ക്ക് 30 വർഷം കഠിനതടവും പിഴയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതിനാല് വയസുകാരനായ ആൺകുട്ടിയെ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ നൽകി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ചെങ്ങന്നൂർ ആലാ സ്വദേശിയും ഇലവുംതിട്ടയിലെ വ്യാപാര സ്ഥാപന ഉടമയുമായ കല്ലൻ മോടി സൂരജ് ഭവൻ വീട്ടിൽ ഏബ്രഹാം തോമസ് മകൻ തോമസ് തോമസിനെ (67) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി എ. സമീർ 30 വർഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ 2 വർഷ അധിക കഠിന തടവും ശിക്ഷ വിധിച്ചു. പോക്സോ ആക്ട് 5, 6,9, 10 എന്നീ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 വകുപ്പു പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളില്ലാത്ത ദമ്പതികൾ ദത്തെടുത്ത ഇരയായ ആൺകുട്ടിയെ പ്രതി മദ്യവും മറ്റ് ലഹരി വസ്തുക്കളും കഞ്ചാവ്  ബീഡിയും നൽകി വശത്താക്കുകയും പ്രതിയ്ക്ക് വിരോധമുള്ള ഇരയുടെ വളർത്തച്ഛനെതിരെയും പ്രദേശവാസികൾക്കെതിരെയും ദ്രോഹ പ്രവൃത്തികൾ ചെയ്യിപ്പിച്ചും ക്രമേണ ലഹരി വസ്തുക്കളിൽ അടിമയാക്കി ലൈംഗിക ഉപയോഗങ്ങൾക്ക് ഇരയാക്കുകയും ആയിരുന്നു. കുട്ടിയുടെ സ്വഭാവ വൈകൃതങ്ങൾക്കായി നിരന്തരമായി നടത്തിയ കൗൺസിലിംഗിലാണ് കാരണക്കാരനായ പ്രതിയെപറ്റി അറിയാൻ ഇടയാക്കിയത് തുടർന്ന് ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ കുട്ടികളെ ലഹരിക്കടിമകളാക്കി ലൈംഗിക ഉപയോഗം നടത്തുന്ന കുറ്റകൃത്യം അങ്ങേയറ്റം ഗൗരവതരമായി കാണണമെന്നും ഒരു തലമുറയെ തന്നെ വഴി തെറ്റിക്കുന്ന ഇത്തരം കുറ്റവാളികളുടെ ശിക്ഷ സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകണമെന്നുമുള്ള വാദം കോടതി അംഗീകരിക്കുകയും ദത്തെടുത്ത മാതാപിതാക്കളുടെ മനോഗതിയും ഇരയായ കട്ടിയുടെ ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്തും വിധി പ്രസ്താവിക്കുകയുമായിരുന്നു. പിഴ തുക ഇരയായ കുട്ടിക്ക് ഈടാക്കി നൽകണമെന്നും വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. പോലീസ് ഇൻസ്പെക്ടർമാരായ വിനോദ് കൃഷ്ണൻ എം.കെ സുരേഷ് എന്നിവരാണ് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രാദേശിക നേതാക്കളും കുടുങ്ങുമെന്ന് പ്രവീൺകുമാർ

0
കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി...

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി

0
കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കി....

പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ്...

0
തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...