നാവികസേനയുടെ പുതിയ ഉപമേധാവി ; വൈസ് അഡ്മിറൽ എഎൻ പ്രമോദ് ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വൈസ് അഡ്മിറൽ എ.എൻ പ്രമോദ് ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപമേധാവിയായി ശനിയാഴ്ച ചുമതലയേറ്റു. ഗോവയിലെ നേവൽ അക്കാദമിയിൽ നിന്ന് 38-ാമത് ഇന്റഗ്രേറ്റഡ് കഡറ്റ് കോഴ്‌സ് പൂർത്തിയാക്കിയ ആളാണ് പ്രമോദ്. 1990 ജൂലൈ 1-നാണ് അദ്ദേഹം ഇന്ത്യൻ നേവിയിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. സീ കിംഗ് എയർ ഓപ്പറേഷൻസ് ഓഫീസറായ അദ്ദേഹം കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക് വാർഫെയർ എന്നിവയിലും വിദഗ്ദ്ധനാണ്. വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, ഗോവയിലെ നേവൽ വാർ കോളേജ് എന്നിവിടങ്ങളിലും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. 36 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ കരയിലും കടലിലുമായി നിരവധി സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐഎൻഎസ് രജ്പുതിൻ്റെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. ഇതിന് പുറമെ മുങ്ങിക്കപ്പലുകളെ നേരിടുന്ന ഐഎൻഎസ് അഭയ്, ലാൻഡിംഗ് ഷിപ്പ് ടാങ്കായ ഐഎൻഎസ് ഷാർദുൽ, ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ ഐഎൻഎസ് സത്പുര എന്നീ യുദ്ധക്കപ്പലുകളുടെ കമാൻഡറായും സേവനമനുഷ്ഠിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....