തന്നെ അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിച്ചെന്ന് അറിയിച്ച് പ്രധാനമന്ത്രി പോസ്റ്റ് ചെയ്ത വീഡിയോയെ പരിഹസിച്ച് കോൺ​ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: തന്നെ അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിച്ചെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോയെ പരിഹസിച്ച് കോൺ​ഗ്രസ്. മോദി ഇരവാദം ഇറക്കുകയാണെന്നും കേന്ദ്രസർക്കാർ മാപ്പ് പറയണമെന്നാണ് യുവാക്കൾ ആവശ്യപ്പെടുന്നതെന്നും കോൺ​ഗ്രസ് വിമർശിച്ചു. മോദിയെ അധിക്ഷേപിച്ച വിദ്യാർത്ഥി ഇതിനിടെ പരസ്യമായി മാപ്പ് പറഞ്ഞു. ഇന്നലെ അ‌ർദ്ധരാത്രി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജന്തർ മന്തറിലെ സമരത്തിനിടെ തന്നെയും മരിച്ചുപോയ അമ്മയെയും അധിക്ഷേപിച്ചവർക്ക് മാപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചത്. അധിക്ഷേപം ഒന്നിനും പരിഹാരമല്ലെന്നും ആ കുട്ടികളെ ശിക്ഷിക്കുന്നതിന് പകരം സമൂഹം തിരുത്തണമെന്നും മോദി പറഞ്ഞു.

എന്നാൽ ഇരവാദം കളിക്കുന്ന മോദി രാഷ്ട്രീയ എതിരാളികൾക്കെതിരെ പാർലമെന്റിലടക്കം മോശം ഭാഷ പ്രയോ​ഗിക്കുകയും അധിക്ഷേപിക്കുകയും ചെയ്തയാളാണെന്ന് ജയറാം രമേശ് വിമർശിച്ചു. ചോദ്യപേപ്പർ ചോർച്ചയിലും സമരം ചെയ്ത വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചതിലും രാമക്ഷേത്രത്തിലെ കൊള്ളയിലുമെല്ലാം രാജ്യം മോദി മാപ്പ് പറയാനാണ് ആവശ്യപ്പെടുന്നത്. അവരോട് ക്ഷമിച്ചു എന്ന് മോദി പറയുന്നത് വിചിത്രമാണ്. മോദിയുടെ വീഡിയോ രാജ്യത്തിന് അപമാനമാണെന്നും ഇൻസ്റ്റ​ഗ്രാം വീഡിയോകളിലൂടെ മോദിക്ക് ആരെയും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

മോദിയുടെ വീഡിയോ സന്ദേശത്തിന് പിന്നാലെയാണ് ജന്തർ മന്തറിലെ സമരത്തിനിടെ മോദിയെ അധിക്ഷേപിച്ച് ഓൺലൈൻ മാധ്യമത്തോട് സംസാരിച്ച വിദ്യാർത്ഥി പരസ്യമായി മാപ്പ് പറയുന്ന വീഡിയോ പുറത്തുവന്നത്. നേരത്തെ വിദ്യാർത്ഥിക്ക് 25 വയസാണെന്ന് രേഖപ്പെടുത്തി യുപി പോലീസ് കേസെടുത്തിരുന്നു. എന്നാൽ തനിക്ക് പതിനഞ്ച് വയസ് മാത്രമേയുള്ളൂവെന്നാണ് വിദ്യാർത്ഥി വീഡിയോയിൽ പറയുന്നത്. വിദ്യാർത്ഥിക്കെതിരെ യുപിയിലും തെലങ്കാനയിലും എടുത്ത കേസുകൾ പിൻവലിച്ചേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

സമ്മതമില്ലാതെ വിവാഹം നടത്തി ; മാനസിക വിഷമത്തെ തുടർന്ന് ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൂട്ടുകാരികളിൽ...

0
ലക്നൗ : ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു...

പി.എസ്.സി. ബിരുദതല പ്രാഥമികപരീക്ഷ പൂർത്തിയായിട്ട് രണ്ടരമാസം ; ഫലപ്രഖ്യാപനം വൈകുന്നതായി ആരോപണം

0
തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക...