പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ വന്‍ ലഹരിവേട്ട. കുറുപ്പംപടിയില്‍ ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.പി കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.
ടാങ്കര്‍ ലോറിയില്‍ പ്രത്യേക അറ ഉണ്ടാക്കിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. 111 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശി സെല്‍വത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ടാങ്കര്‍ ലോറിയും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.