എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : എസ്.ഡി.പി.ഐ നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് പാലക്കാട് എസ്.പി ആര്‍.വിശ്വനാഥ്. അഞ്ച് സി.ഐമാരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും എസ്.പി അറിയിച്ചു. സഞ്ജിത് വധക്കേസ് അന്വേഷണത്തിലെ താമസം പരിഹരിക്കുമെന്നും എസ്.പി പറഞ്ഞു.

പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ പോകവെയാണ് വെട്ടിക്കൊന്നത്. രണ്ടു കാറുകളിലാണ് അക്രമിസംഘം സുബൈറിനെ പിന്തുടര്‍ന്നത്. സുബൈറിന്റെ ബൈക്കില്‍ ഇടിച്ചു വീഴ്ത്തിയ ശേഷം രണ്ടാമത്തെ കാറില്‍ നിന്നിറങ്ങിയ സംഘമാണ് വെട്ടിയത്. ഇതില്‍ ഒരു കാര്‍ പിന്നീട് ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ നവംബറില്‍ ​കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ളതാണ് ഈ കാര്‍. പോപ്പുലര്‍ ഫ്രണ്ട് പാറ ഏരിയ പ്രസിഡണ്ടാണ് സുബൈര്‍. ആക്രമണത്തിനിടെ സുബൈറിന്റെ ഒപ്പമുണ്ടായിരുന്ന പിതാവ് അബൂബക്കറിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റു. കണ്‍മുന്നില്‍ മകന്‍ വെട്ടേറ്റ് മരിച്ചതിന്റെ ഞെട്ടലിലാണ് ഇദ്ദേഹം. വെട്ടേറ്റ സുബൈറിനെ അതിവേഗം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...