ശമ്പള വിതരണം മുടങ്ങിയ കെ എസ് ആര്‍ ടി സിക്ക് 30 കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശമ്പള വിതരണം മുടങ്ങിയ കെ എസ് ആര്‍ ടി സിക്ക് 30 കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്. മാര്‍ച്ചിലെ ശമ്പള വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളി യൂണിയനുകള്‍ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ ഇടപെടല്‍. വിഷു വരെ കാത്തിരിക്കുമെന്നും അതിന് ശേഷം അനിശ്ചിതകാല സമരം നടത്തുമെന്നുമാണ് ഭരണാനുകൂല യൂണിയനുകള്‍ അടക്കം പ്രഖ്യാപിച്ചത്. ശമ്പള വിതരണത്തിനും വായ്പ തിരിച്ചടക്കുന്നതിനുമായി നേരത്തേ 202 കോടി അനുവദിച്ചിരുന്നു.

നിലവിലെ ധനസഹായം തികയില്ലെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു. 75 കോടി വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അതിനിടെ കെ എസ് ആര്‍ ടി സിയുടെ പുതിയ കമ്ബനിയായ കെ സ്വിഫ്റ്റിന്റെ ആഡംബര ബസുകള്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ രണ്ട് ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു. സര്‍വീസ് ആരംഭിച്ച്‌ പിറ്റേന്ന് തന്നെ തിരുവനന്തപുരത്തും മലപ്പുറത്തുമാണ് അപകടമുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...

മഞ്ചേശ്വരത്ത് പട്ടാപ്പകല്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവയ്പ്

0
കാസര്‍കോട്: മിയാപദവ് ബട്ടിപദവില്‍ പട്ടാപ്പകല്‍ വെടിവയ്പ്പ്. കാറിലെത്തിയ സംഘം കട...