Friday, July 4, 2025 1:32 am

സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ; വോട്ടര്‍ പട്ടിക പുതുക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ 12 ജില്ലകളിലെ 32 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് ബന്ധപ്പെട്ട ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ നിര്‍ദ്ദേശം നല്‍കി. കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ ആറിന് പ്രസിദ്ധീകരിക്കും.

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂര്‍, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നന്‍മണ്ട വാര്‍ഡുകളിലും തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കോട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട് വാര്‍ഡ്, തൃശൂര്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, പാലക്കാട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം എന്നീ വാര്‍ഡുകളിലും വോട്ടര്‍ പട്ടിക പുതുക്കും.

തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വെട്ടുകാട്, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഗാന്ധി നഗര്‍ എന്നീ വാര്‍ഡുകളിലും തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 20 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയും എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഓരോ മുനിസിപ്പാലിറ്റി വാര്‍ഡുകളിലെയും വോട്ടര്‍ പട്ടിക പുതുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും സെപ്റ്റംബര്‍ 20 വരെ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 30 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും www.lsgelection.kerala.gov.in ലും സെപ്റ്റംബര്‍ ആറിന് പ്രസിദ്ധീകരിക്കും.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞിരിക്കണം. വോട്ടര്‍പട്ടിക പുതുക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍: ആലപ്പുഴ ജില്ലാ പഞ്ചായത്ത്-അരൂര്‍, പാലക്കാട് ജില്ലാ പഞ്ചായത്ത്- ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാപഞ്ചായത്ത്-നന്‍മണ്ട, തിരുവനന്തപുരം ചിറയിന്‍കീഴ്-ഇടക്കോട്, തിരുവനന്തപുരം- പോത്തന്‍കോട്-പോത്തന്‍കോട് വാര്‍ഡ്, തൃശൂര്‍-മതിലകം-അഴീക്കോട്, പാലക്കാട്-കുഴല്‍മന്ദം-ചുങ്കമന്ദം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും, തിരുവനന്തപുരം-വിതുര-പൊന്നാംചുണ്ട്, കൊല്ലം-ചിതറ-സത്യമംഗലം, കൊല്ലം- തേവലക്കര-നടുവിലക്കര, കോട്ടയം-കാണക്കാരി-കളരിപ്പടി, കോട്ടയം-മാഞ്ഞൂര്‍- മാഞ്ഞൂര്‍ സെന്‍ട്രല്‍, ഇടുക്കി-രാജക്കാട്-കുരിശുംപടി,

ഇടുക്കി-ഇടമലക്കുടി- വടക്കേഇടലി പാറക്കുടി, തൃശൂര്‍- കടപ്പുറം-ലൈറ്റ് ഹൗസ്, പാലക്കാട്-തരൂര്‍-തോട്ടുവിള, പാലക്കാട്-എരുത്തേമ്പതി-മൂങ്കില്‍മട, പാലക്കാട്-എരുമയൂര്‍-അരിയക്കോട്, പാലക്കാട്- ഓങ്ങല്ലൂര്‍-കര്‍ക്കിടകച്ചാല്‍, മലപ്പുറം-പൂക്കോട്ടൂര്‍-ചീനിക്കല്‍, മലപ്പുറം-കാലടി- ചാലപ്പുറം, മലപ്പുറം-തിരുവാലി-കണ്ടമംഗലം, മലപ്പുറം-ഊര്‍ങ്ങാട്ടിരി-വേഴക്കോട്, മലപ്പുറം-മക്കരപ്പറമ്പ്-കാച്ചിനിക്കാട്, കോഴിക്കോട്-കൂടരഞ്ഞി-കുമ്പാറ, കോഴിക്കോട്- ഉണ്ണിക്കുളം-വള്ളിയോത്ത്,

കണ്ണൂര്‍-എരുവേശി-കൊക്കമുള്ള് ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലും, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍-വെട്ടുകാട്, എറണാകുളം-കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍- ഗാന്ധി നഗര്‍ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും എറണാകുളം പിറവം-ഇടപ്പിള്ളിച്ചിറ, തൃശൂര്‍-ഇരിങ്ങാലക്കുട- ചാലാംപാടം, കാസര്‍ഗോഡ്-കാഞ്ഞങ്ങാട്-ഒഴിഞ്ഞവളപ്പ് മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...