സംസ്ഥാന ബജറ്റില്‍ കോന്നിക്ക് 323 കോടി അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ  അവസാന ബഡ്ജറ്റില്‍ കോന്നിയിലെ ഗ്രാമീണ റോഡുകള്‍ക്കും അച്ചന്‍കോവില്‍ – കോന്നി ആനക്കൂട് – അടവി – ഗവി – ടൂറിസം പദ്ധതികള്‍ക്കും ഉള്‍പ്പെടെ 323 കോടി രൂപയാണ് അനുവദിച്ചത്. ഇനം തിരിച്ചുള്ള പദ്ധതി വിഹിതം ഇങ്ങനെ >>> ചിറ്റാര്‍ അമ്മയും കുഞ്ഞും ആശുപത്രിയുടെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന് 30 കോടി, ചിറ്റാര്‍ ഷോപ്പിംഗ്‌ കോംപ്ലക്സിന് പത്ത് കോടി, കോന്നി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിന് 3.5 കോടി, കുമ്മണ്ണൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന് 15 കോടി, കോന്നി മിനി സുവോളജിക്കല്‍ പാര്‍ക്ക് ഫോറസ്റ്റ് മ്യൂസിയത്തിന് 15 കോടി, ഗവി റോഡിന് 50 കോടി.

കോന്നി മണ്ഡലത്തിലെ അംഗനവാടികളുടെ ആധുനിക വല്കരണത്തിന് 15 കോടി, അച്ചന്‍കോവില്‍ – കോന്നി – ആനക്കൂട് -അടവി – ഗവി – ടൂറിസം പദ്ധതിക്ക് 15 കോടി, വകയാര്‍ – അതിരുങ്കല്‍ – കുളത്തുമണ്‍ – കല്ലേലി – കോട്ടാംപാറ റോഡിന് 25 കോടി, കോന്നി – പ്രമാടം – കലഞ്ഞൂര്‍ – ചിറ്റാര്‍ – മലയാലപ്പുഴ – വള്ളിക്കോട് പഞ്ചായത്തുകളില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് 7 കോടി, മാത്തൂര്‍ പാലം – ചെന്നീര്‍ക്കര – നരിയാപുരം – ഇണ്ടിളയപ്പന്‍ ക്ഷേത്രം – കുരിശുംമൂട് റോഡിനും  ചന്ദനപ്പള്ളി – തൃപ്പാറ – മായാലില്‍ – താഴൂര്‍കടവ് റോഡിനും ചേര്‍ന്ന് 40 കോടി.

നെടുംമ്പാറ – അഞ്ചുമലപ്പാറ – ചതുരക്കള്ളിപ്പാറ ടൂറിസം പദ്ധതിക്ക് 5 കോടി,  കോന്നി മണ്ഡലത്തില്‍ സ്പോര്‍ട്സ് കോമ്പ്ലക്സിന് 10 കോടി, അച്ചന്‍കോവില്‍ – കോന്നി റോഡിന് 50 കോടി, കോന്നി സി.എഫ്.ആര്‍.ഡി കോളേജ് വികസനത്തിന് 3 കോടി, സീതത്തോട്ടില്‍ ശബരിമല ഇടത്താവളത്തിന് 5 കോടി,   കോന്നിയില്‍ സിവില്‍ സര്‍വീസ് അക്കാദമി നിര്‍മ്മിക്കാന്‍ 10 കോടി രൂപയും അനുവദിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...