റാന്നി മണ്ഡലത്തിലെ ആരോഗ്യ വകുപ്പിന്റെ 34 സബ് സെന്ററുകള്‍ നവീകരിക്കും : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  റാന്നി നിയോജക മണ്ഡലത്തിലെ ആരോഗ്യ വകുപ്പിന്റെ 34 സബ് സെന്ററുകള്‍ നവീകരിക്കുന്നതിനായി 2.38 കോടി രൂപ വിനിയോഗിക്കുമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ഇതോടെ റാന്നിയിലെ 49 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറും. റാന്നിയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് വിളിച്ചു ചേര്‍ത്ത ആരോഗ്യവകുപ്പ് അധികൃതരുടെ യോഗത്തിനു ശേഷമാണ് ഇക്കാര്യം എംഎല്‍എ അറിയിച്ചത്. ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി ഏഴ് ലക്ഷം രൂപ വീതമാണ് ഓരോ സബ് സെന്ററിനും നല്‍കുക. സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ള സബ് സെന്ററുകള്‍ക്കാണ് ഇത് പ്രയോജനപ്പെടുക.

മക്കപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി സ്ഥലം ഒരുക്കി നല്‍കുന്നതിന് പഞ്ചായത്തിനോട് ആവശ്യപ്പെടും. വടശേരിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിനായി സ്ഥലമേറ്റെടുപ്പ് നടപടികള്‍ 11 ( 1 ) നോട്ടിഫിക്കേഷന്‍ വന്നാല്‍ അഡ്വാന്‍സ് പൊസഷന്‍ വഴി സ്ഥലം ഏറ്റെടുത്ത് നിര്‍മാണം ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. ലക്ഷ്യാപദ്ധതി പ്രകാരം 69 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതോടൊപ്പം നടത്തും.

അങ്ങാടി പി എച്ച്എസ്ഇയുടെ കെട്ടിട നിര്‍മാണം ടെന്‍ഡര്‍ കഴിഞ്ഞു. കാഞ്ഞീറ്റുകരയുടെ കെട്ടിടത്തിന്റെ നിര്‍മാണവും ടെന്‍ഡര്‍ ആയിട്ടുണ്ട്. എഴുമറ്റൂര്‍ സിഎച്ച്എസ്ഇയുടെ കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ്, ഡിപി ഒ ഡോ. ശ്രീകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു

0
മലപ്പുറം : എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ ആൾമറയില്ലാത്ത...

നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

0
കൊച്ചി: നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്...

ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി

0
ഡൽഹി: സ്വന്തമായി നഴ്സിംഗ് ഹോം. ആളുകളെ പരിചയപ്പെടുത്തിയിരുന്നത് ഡോക്ടർ എന്ന പേരിൽ....

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...