മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി 344 കോടിയുടെ പദ്ധതി

For full experience, Download our mobile application:
Get it on Google Play

ചെല്ലാനം : ഏറ്റവും കൂടുതൽ സുരക്ഷ ആവശ്യമുള്ള തീരദേശ മത്സ്യത്തൊഴിലാളികളുടെ ജീവനും ഉപജീവനമാർഗവും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെല്ലാനത്തെ തീരശോഷണവും കടൽക്ഷോഭവും പരിഹരിക്കുന്നതിനുള്ള ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടൽ തീരസംരക്ഷണ പദ്ധതിയുടെയും പുലിമുട്ട് ശൃംഖലയുടെയും നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇതാദ്യമായാണ് ടെട്രാ പോഡുകൾ ഉപയോഗിച്ച് തീരദേശ സംരക്ഷണം ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി വഴി ചെല്ലാനത്ത് 344 കോടി രൂപയുടെ സംരക്ഷണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കേരളത്തിന്റെ തീരദേശ സംരക്ഷണത്തിനായി 5,300 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഇതിന്റെ ആദ്യപടിയായി, ഉയർന്ന സമുദ്രനിരപ്പുള്ള സംസ്ഥാനത്തെ 10 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി അടിയന്തര പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തും. എല്ലാ മഴക്കാലത്തും കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശമാണ് ചെല്ലാനം. അതിനാൽ ആദ്യ ഘട്ടം ഇവിടെയാണ് നടപ്പാക്കുന്നത്. ചെല്ലാനം പഞ്ചായത്തിലെ 10 കിലോമീറ്റർ ദൈർഘ്യമുള്ള കടൽഭിത്തിയുടെ പുനരുദ്ധാരണം, ബസാർ, കണ്ണമാലി എന്നിവിടങ്ങളിൽ പുലിമുട്ട് ശൃംഖലകളുടെ നിർമാണം എന്നിവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ പ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്. ആദ്യ ഘട്ടത്തിൽ 256 കോടി രൂപ ചെലവിൽ 7.35 കിലോമീറ്റർ കടൽഭിത്തിയുടെ പുനരുദ്ധാരണത്തിനാണ് ലക്ഷ്യമിടുന്നത്. കടൽക്ഷോഭം രൂക്ഷമായ കമ്പനിപ്പടി, ബസാർ, ചാലക്കടവ് പ്രദേശങ്ങളിൽ ആദ്യഘട്ട നിർമ്മാണം ആരംഭിച്ചു. 20 ശതമാനം ജോലികൾ പൂർത്തിയായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...