ഇത് പ്രതികാരം, ഗൂഢാലോചന കേസ് റദ്ദാക്കണം ; സ്വപ്ന സുരേഷ് ഹൈക്കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായി സ്വപ്ന ഇന്ന് അഭിഭാഷകരെ കണ്ടേക്കും. തിരുവനന്തപുരം കന്‍റോൺമെന്‍റ് പോലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സ്വർണക്കടത്ത് കേസിൽ മൊഴി നൽകിയതിലുള്ള പ്രതികാരമാണ് പുതിയ കേസെന്ന നിലപാടിലാണ് സ്വപ്ന. കൊച്ചിയിൽ എത്തി ഇന്ന് അഭിഭാഷകരെ കാണുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അനാരോഗ്യം നിമിത്തം പാലക്കാട് തന്നെ വെച്ചായിരിക്കും അഭിഭാഷകരുമായുള്ള കൂടിക്കാഴ്ച.

ഇതിനിടെ തമിഴ്നാട്ടിലേക്ക് പോയ ഷാജ് കിരണും സുഹൃത്തും ഇന്നും കേരളത്തിൽ തിരിച്ചെത്തിയേക്കില്ല. സ്വപ്നയ്ക്കെതിരായ തെളിവുകൾ ഉടൻ പുറത്തുവിടുമെന്നാണ് ഷാജ് കിരൺ ആവർത്തിക്കുന്നത്. സ്വപ്ന പുറത്ത് വിട്ട ശബ്ദരേഖയിൽ കൃത്രിമം നടത്തി തന്നെയും സുഹൃത്തിനെയും പ്രതിസ്ഥാനത്താക്കിയെന്നാണ് ഷാജിന്‍റെ ആരോപണം. എഡിറ്റ് ചെയ്യാത്ത ഫോൺ സംഭാഷണം തന്‍റെ ഫോണിലുണ്ടെന്നും ഇത് വീണ്ടെടുക്കാനായി സുഹൃത്ത് ഇബ്രാഹിമുമൊത്ത് തമിഴ്നാട്ടിലാണെന്നും ഷാജ് കിരൺ പറഞ്ഞിരുന്നു. എന്നാൽ ഇരുവർക്കും ഇതുവരെ ശബ്ദരേഖ വീണ്ടെടുക്കാനായിട്ടില്ല. സ്വപ്ന സുരേഷിനെതിരെ ഷാജ് നൽകിയ പരാതിയിൽ പോലീസ് ഇന്ന് നടപടി തുടങ്ങിയേക്കും. തന്നെ കെണിയിൽപ്പെടുത്താൻ ഗൂഢാലോചന നടന്നെന്നും സ്വപ്നയുടെ ഫോൺ പിടിച്ചെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ കൃഷ്ണ രാജിനെതിരെ  ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെൻട്രൽ  പോലീസ് കേസ് എടുത്തു. കെ.എസ്ആർടിസി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി പോസ്റ്റ് ഇട്ടതിനാണ് മത നിന്ദ നടത്തിയെന്ന കുറ്റം ചുമത്തി കേസ് എടുത്തത്. തൃശ്ശൂർ സ്വദേശിയായ അഡ്വ വി.ആർ അനൂപ് ആണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ മെയിൽ വഴി പരാതി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...