Friday, October 4, 2024 11:40 pm

ലൈഫില്‍ പൂര്‍ത്തിയായത് 3,48,026 വീടുകള്‍ ; 25 ഭവന സമുച്ചയങ്ങള്‍ നിര്‍മ്മാണ ഘട്ടങ്ങളിലെന്ന് മന്ത്രി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയില്‍ ജൂലൈ 31 വരെ 3,48,026 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ്. 1,17,762 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അതുകൂടി പൂര്‍ത്തിയാകുന്നതോടെ ലൈഫ് ഭവനങ്ങളുടെ എണ്ണം 4,65,788 ആകുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 ഭവനസമുച്ചയങ്ങള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 1201 കുടുംബങ്ങള്‍ക്ക് ഈ യൂണിറ്റുകള്‍ കൈമാറാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രി എംബി രാജേഷിന്റെ കുറിപ്പ്: ”കേരളം രാജ്യത്തിന് സമ്മാനിച്ച മഹാ മാതൃകകളിലൊന്നാണ് ലൈഫ് ഭവന പദ്ധതി. എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീടൊരുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ആവേശം പകരുന്നതാണ് പുതിയ കണക്കുകള്‍. ജൂലൈ 31 വരെ 3,48,026 വീടുകള്‍ ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കാനായ വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. ഇതിന് പുറമേ 1,17,762 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയുമാണ്. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ ലൈഫ് ഭവനങ്ങളുടെ എണ്ണം 4,65,788 ആയി മാറും. ഇതിന് പുറമേ 174 യൂണിറ്റുകളുള്ള 4 ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

കണ്ണൂര്‍ കടമ്പൂര്‍, കോട്ടയം വിജയപുരം, ഇടുക്കി കരിമണ്ണൂര്‍, കൊല്ലം പുനലൂര്‍ എന്നിവിടങ്ങളിലാണ് ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. ഇതോടൊപ്പം 25 ഭവനസമുച്ചയങ്ങള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. 1201 കുടുംബങ്ങള്‍ക്ക് ഈ യൂണിറ്റുകള്‍ കൈമാറാനാവും. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് കൂടുതല്‍ കരുത്തോടെ മുന്നേറാം.”

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

തമിഴ്നാട് സ്വദേശിയെ പെപ്പർ സ്പ്രേ അടിച്ച് ആക്രമിച്ച് പണം കവർന്ന കേസ് ; പൾസർ...

0
കോട്ടയം : കോട്ടയം കിടങ്ങൂരിൽ തമിഴ്നാട് സ്വദേശിയെ ആക്രമിച്ച് പണം കവർന്ന...

കുടുംബശ്രീയില്‍ പി ആര്‍ ഇന്റേണിനെ ഒക്ടോബര്‍ 14 ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കും

0
പത്തനംതിട്ട : കുടുംബശ്രീയില്‍ പി ആര്‍ ഇന്റേണിനെ ഒക്ടോബര്‍ 14 ന്...

അദാലത്തുകളിൽ ലഭിച്ചത് 17,799 പരാതികൾ, 16,767 എണ്ണം തീർപ്പാക്കി ; 1032 പരാതികൾ തീർപ്പാക്കാൻ...

0
തിരുവനന്തപുരം: എല്ലാ ജില്ലകളിലും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലുമായി നടന്ന 17...

ചേർത്തലയിൽ പന്ത്രണ്ട് വയസുകാരിക്ക് നേരെ അതിക്രമം ; പ്രതിക്ക് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ...

0
ചേർത്തല: കൂട്ടുകാരന്‍റെ മകളായ 12 വയസുകാരിക്കു നേരെ അതിക്രമം കാട്ടിയതിനു കുത്തിയതോട്...