മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളജിന്റെ 34 -ാമത് വാർഷികാഘോഷം വർണ്ണാഭം

For full experience, Download our mobile application:
Get it on Google Play

കങ്ങഴ : മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആന്റ് ജൂനിയർ കോളേജിന്റെ 34 -ാമത് വാർഷികം തെരെസ്യൻ ഗാല – 2025, അന്താരാഷ്ട്ര ലൈഫ് കോച്ചും പ്രമുഖ മനഃശാസ്ത്രവിദഗ്ദ്ധനുമായ ഡോ. സെബിൻ എസ്. കൊട്ടാരം ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികൾ അതിജീവിച്ചുകൊണ്ട് വിജയം നേടിയവരുടെ ജീവിതത്തിൽ നിന്ന് ഇന്നത്തെ തലമുറ പ്രചോദനം ഉൾക്കൊള്ളുവാന്‍ തയ്യാറാകണം. കുട്ടികളുടെ മേൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നതും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതും ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. സ്വന്തം കഴിവും വ്യക്തിത്വവും മനസ്സിലാക്കി ജീവിക്കാൻ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് ഡോ. സെബിൻ എസ്. കൊട്ടാരം ആഹ്വാനം ചെയ്തു.

മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി വികാരി റവ. ഫാ.സിറിയക് കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. മിഷനറീസ് ഓഫ് ലിറ്റിൽ ഫ്‌ളവർ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ.സിസ്റ്റർ മെർലിൻ ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ റവ.സിസ്റ്റർ ആൻസി മാത്യു, ലോക്കൽ മാനേജർ റവ.സിസ്റ്റർ അഖില ജോസഫ്, കങ്ങഴ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസി, പി. ടി. എ. പ്രസിഡന്റ് സംഗീത ജോസ്, അധ്യാപക പ്രതിനിധികളായ അനൂപ് പി. റ്റി., രാധിക കെ. നായർ എന്നിവർ പ്രസംഗിച്ചു.

അധ്യയന വർഷത്തിൽ അക്കാദമിക രംഗത്തും മറ്റ് പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് കലാവിസ്മയം തീർത്ത ദൃശ്യവിരുന്ന് അരങ്ങേറി. വിദ്യാർത്ഥികളുടെ കലാവൈഭവം വിളിച്ചോതിയ വ്യത്യസ്ത നൃത്ത രൂപങ്ങളും സംഗീത ശിൽപ്പങ്ങളും കോർത്തിണക്കിയ കലാപരിപാടികൾ മികച്ച ദൃശ്യാനുഭവമാണ് കാണികൾക്ക് പ്രദാനം ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...