ഡല്‍ഹി : ലോക്ഡൗണിനിടെ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 35കാരി ഭര്‍തൃ മാതാവിനെയും പിതാവിനെയും കൊലപ്പെടുത്തി. 35 കാരിയായ കവിതയാണ് ഭര്‍തൃപിതാവ് രാജ് സിങിനെയും(61) ഭാര്യ ഓംവതിയെയും(58) കൊലപ്പെടുത്തിയത്. ചവ്വാല മേഖലയിലെ ദുര്‍ഗ വിഹാറിലാണ് ക്രൂരകൃത്യം നടന്നത്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രാവിലെ 11നാണ് ഇരട്ടക്കൊലപാതകങ്ങളെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കിടപ്പുമുറിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഇരുവരുടെയും മുഖത്ത് ആഴത്തില്‍ മുറിവേറ്റ പാടുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ കവിതയുടെ ഭര്‍ത്താവ് സതിഷ് സിങ്ങിന്റെ പങ്കിനെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. സ്വത്ത് തര്‍ക്കമാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്ന നിഗമനത്തിലാണ് പോലീസ്. കവിതയെ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.