പോ​ലീ​സി​ന്റെ വാ​ഹ​ന പ​രി​ശോ​ധ​ന : ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നും വ​ന്ന ലോ​റി​യി​ലെ ഡ്രൈ​വ​ര്‍ ആ​റ്റി​ല്‍ ചാ​ടി

For full experience, Download our mobile application:
Get it on Google Play

മു​ണ്ട​ക്ക​യം : പോ​ലീ​സി​ന്റെ  വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ത​മി​ഴ്നാ​ട് അതിര്‍ത്തിയില്‍ നി​ന്നും വ​ന്ന ലോ​റി​യി​ലെ ഡ്രൈ​വ​ര്‍ ആ​റ്റി​ല്‍ ചാ​ടി.  ഇ​ടു​ക്കി-​കോട്ട​യം ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ ക​ല്ലേ​പാ​ല​ത്തി​ലാ​ണ് സം​ഭ​വം. കൊറോണയുമായി ബന്ധപ്പെട്ട്  ഇടു​ക്കി ജി​ല്ലാ അ​തി​ര്‍​ത്തി​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ശക്തമാക്കിയിരു​ന്നു. രാ​ത്രി പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന ലോ​റി പോലീസ് ത​ട​ഞ്ഞ് ഡ്രൈ​വ​റോ​ട് വി​വ​ര​ങ്ങ​ള്‍ തേ​ടി.

കു​മ​ളി​യി​ല്‍ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പ​ച്ച​ക്ക​റി​യു​മാ​യി പോ​കു​ന്നു​വെ​ന്നാ​ണ് ഡ്രൈ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് വി​ശ​ദ​മാ​യി വാ​ഹ​നം പരിശോധിക്കാ​ന്‍ തു​നി​ഞ്ഞ​തോ​ടെ ഡ്രൈ​വ​ര്‍  പോ​ലീ​സി​നെ വെ​ട്ടി​ച്ച്‌ പാ​ല​ത്തി​ല്‍ നി​ന്നും ആ​റ്റി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പോ​ലീ​സ് പ​രി​സ​ര​ങ്ങ​ളി​ലെ​ല്ലാം തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പാ​ല​ത്തി​ല്‍ നി​ന്നും ഇ​യാ​ള്‍ താഴെയുള്ള കു​റ്റി​ക്കാ​ട്ടി​ലേ​ക്കാ​ണ് വീ​ണ​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഡ്രൈ​വ​ര്‍ രക്ഷപെ​ട്ട​തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ല്‍ ലോറിയി​ല്‍ നി​ന്നും 400 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തി.

ലോ​റി മു​ണ്ട​ക്ക​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. തി​രു​വ​ല്ല ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​മാ​ണ് പോലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. മു​ങ്ങി​യ ഡ്രൈ​വ​റെ ക​ണ്ടെ​ത്താ​ന്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യ​ട​ക്കം ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ പോലീസ് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ മു​ണ്ട​ക്ക​യം സിഎസ്‌ഐ പ​ള്ളി​യി​ല്‍ എ​ത്തി ഒ​രാ​ള്‍ കപ്യാ​രോ​ട് വെ​ള്ളം ചോ​ദി​ച്ചു​വെ​ന്ന വിവരം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് ര​ക്ഷ​പെ​ട്ട ഡ്രൈ​വ​റാ​ണെ​ന്ന കാര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...