35കാരി ഭര്‍തൃമാതാവിനെയും പിതാവിനെയും കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ലോക്​ഡൗണിനിടെ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 35കാരി ഭര്‍തൃ മാതാവിനെയും പിതാവിനെയും കൊലപ്പെടുത്തി. 35 കാരിയായ കവിതയാണ്​ ഭര്‍തൃപിതാവ്​ രാജ്​ സിങിനെയും(61) ഭാര്യ ഓംവതിയെയും(58) കൊലപ്പെടുത്തിയത്​​. ചവ്വാല മേഖലയിലെ ദുര്‍ഗ വിഹാറിലാണ്​ ക്രൂരകൃത്യം നടന്നത്​. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവും രണ്ട്​ മക്കളും വീട്ടിലുണ്ടായിരുന്നുവെന്ന്​ പോലീസ്​ പറഞ്ഞു.

രാവിലെ 11നാണ്​ ഇരട്ടക്കൊലപാതകങ്ങളെക്കുറിച്ച്‌​ പോലീസിന്​ വിവരം ലഭിക്കുന്നത്​. കിടപ്പുമുറിയിലാണ്​ മൃതദേഹങ്ങള്‍ കാണപ്പെട്ടത്​. ഇരുവരുടെയും മുഖത്ത്​ ആഴത്തില്‍ മുറിവേറ്റ പാടുണ്ടായിരുന്നുവെന്ന്​ പോലീസ്​ പറഞ്ഞു. കൊലപാതകത്തില്‍ കവിതയുടെ ഭര്‍ത്താവ്​ സതിഷ്​ സിങ്ങി​​ന്റെ  പങ്കിനെ കുറിച്ച്‌​ പോലീസ്​ അന്വേഷിച്ചുവരികയാണ്​. സ്വത്ത് തര്‍ക്കമാണ്​ ​കൊലപാതകങ്ങള്‍ക്ക്​ കാരണമെന്ന നിഗമനത്തിലാണ്​ പോലീസ്​. കവിതയെ ചോദ്യം ചെയ്തെങ്കിലും അറസ്​റ്റ്​ രേഖപ്പെടുത്തിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...