രാജ്യത്ത് കോവിഡ് കവര്‍ന്നെടുത്തത് 382 ഡോക്ടര്‍മാരെ : മരണനിരക്കില്‍ ആന്ധ്രയും തമിഴ്‌നാടും ഗുജറാത്തും മുന്നില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് സങ്കീര്‍ണമാകുന്ന രാജ്യത്ത് ഇതുവരെ കോവിഡ് കവര്‍ന്നത് 382 ഡോക്ടര്‍മാരെ. ഡോക്ടര്‍മാരുടെ മരണനിരക്കില്‍ ആന്ധ്രപ്രദേശ് ആണ് ഏറ്റവും മുന്നില്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) പുറത്തുവിട്ട പട്ടികയിലാണ് ഓരോ സംസ്ഥാനത്തും കോവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ട ഡോക്ടര്‍മാരുടെ കണക്ക് വ്യക്തമാക്കിയിരിക്കുന്നത്.

ആന്ധ്രയ്ക്കും തമിഴ്‌നാടിനും പിന്നില്‍ മൂന്നാമതായി ഗുജറാത്താണ്. ഗുജറാത്തില്‍ ഇതുവരെ 38 ഡോക്ടര്‍മാരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. അതേസമയം കോവിഡ് മരണനിരക്കില്‍ ഗുജറാത്ത് എട്ടാം സ്ഥാനത്താണ്. ഇതുവരെ 3,286 മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. 1.2 ലക്ഷത്തോളം രോഗബാധിതരാണ് ഗുജറാത്തിലുള്ളത്. കോവിഡ് കേസുകളില്‍ രാജ്യത്ത് 12-ാം സ്ഥാനത്താണ് ഗുജറാത്ത്.

കോവിഡ് കവര്‍ന്ന 38 ഡോക്ടര്‍മാരില്‍ ഏറ്റവും ഒടുവില്‍ മരിച്ചത് വല്‍സാദ് ജില്ലയിലെ വാപിയിലുള്ള 34 വയസുകാരനായ പീഡിയാട്രീഷനാണ്. 15 ഡോക്ടര്‍മാര്‍ ഗുജറാത്തിന്റെ തലസ്ഥാന നഗരിയായ അഹമ്മദാബാദിലാണ് മരണശപ്പട്ടത്. അഞ്ചുപേര്‍ സൂറത്തിലും മരണപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...