പോപ്പുലർ ഫിനാൻസ് : പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങും ; പ്രത്യേകം എഫ്.ഐ.ആര്‍ – നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനവും ഹൈക്കോടതി നിര്‍ദേശങ്ങളും വന്നെങ്കിലും  നിലവിലെ അന്വേഷണവുമായി പോലീസ് മുന്നോട്ടു പോകുകയാണ്.   സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതുവരെ അന്വേഷണം ശക്തമായി തുടരാനും എല്ലാവിധ തെളിവുകളും ശേഖരിച്ചു നല്‍കാനുമാണ് പോലീസിന്റെ  തീരുമാനം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല

നിലവില്‍ റിമാന്‍ഡിലുള്ള അഞ്ചുപ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. നേരത്തെ അറസ്റ്റിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മക്കളായ ഡോ.റീനു, റേബ എന്നിവരെ പോലീസ് ഒരാഴ്ചയോളം കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെ കോടതിയില്‍ തിരികെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നല്‍കിയ അപേക്ഷ 22 നു  കോടതി പരിഗണിക്കും. വെള്ളിയാഴ്ച റിമാന്‍ഡിലായ ഡോ.റിയാ തോമസിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്

വ്യാഴാഴ്ച രാത്രി നിലമ്പൂരിലെ ഭര്‍തൃഗൃഹത്തില്‍ നിന്നാണ് ഡോ.റിയയെ പിടികൂടിയത്. കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ പി. എസ്. രാജേഷിന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെടെയുള്ള അന്വേഷണ സംഘമാണ് റിയയെ പിടികൂടി പത്തനംതിട്ടയില്‍ എത്തിച്ചത്. ജില്ലാപോലീസ് ആസ്ഥാനത്തെത്തിച്ച റിയയില്‍ നിന്ന് ജില്ലാപോലീസ് മേധാവി നേരിട്ട് വിവരങ്ങള്‍ തേടിയിരുന്നു. സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനിടെ ഓരോ പരാതികളിലും പ്രത്യേകം എഫ്‌ഐആറുകള്‍ ഇടണമെന്ന കോടതി നിര്‍ദേശത്തേ തുടര്‍ന്ന് ഇതിനുള്ള നടപടികളും തുടങ്ങി.

കോന്നി പോലീസ് സ്‌റ്റേഷനില്‍ മാത്രമായിരുന്നു നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. കോന്നിയില്‍ മാത്രം മൂവായിരത്തിലധികം കേസുകളുണ്ട്. ഇവയും സംസ്ഥാനത്തെ മറ്റു പോലീസ് ‌സ്‌റ്റേഷനുകളിലും സംസ്ഥാനത്തിനു പുറത്തുമായി ലഭിച്ചിട്ടുള്ള പരാതികള്‍ പ്രത്യേകം എഫ്‌ഐആര്‍ തയാറാക്കും. ഇതോടെ ഓരോ കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ടിവരും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...