അലൻ വാക്കർ ഷോയ്ക്കിടെ കൊച്ചിയിലെ സ്മാർ‍ട്ട് ഫോൺ മോഷണം ; 3 പേർ ഡൽഹിയിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അലൻ വാക്കറുടെ സം​ഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ സംഭവത്തിൽ 3 പേർ ഡൽഹിയിൽ പിടിയിൽ. ഇവരിൽ നിന്നു 20 മൊബൈൽ ഫോണുകളും കണ്ടെത്തി. കൊച്ചി ബോൾ​ഗാട്ടി പാലസ് ​ഗ്രൗണ്ടിൽ നടന്ന ഷോക്കിടെ ഐ ഫോൺ ഉൾപ്പെടെയുള്ള 39 ഫോണുകളാണ് മോഷണം പോയത്. പതിനായിരക്കണക്കിനു പേർ പങ്കെടുത്ത മെ​ഗാ ഡിജെ ഷോക്കിടെയാണ് സംഭവം. കൃത്യമായ ആസൂത്രണത്തോടെ കാണികൾക്കിടയിലേക്ക് നുഴഞ്ഞു കയറിയ സംഘം ചടുല താളത്തിൽ നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്നത് നോക്കി നിന്നാണ് മൊബൈൽ കവർന്നുവെന്നാണ് പോലീസ് വിശദീകരിക്കുന്നത്. മുൻനിരയിൽ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്തവരുടെ മൊബൈൽ ഫോണുകളാണ് മോഷണം പോയത്. പരിപാടിക്കായി കൊച്ചി സിറ്റി പോലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു. മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകൾ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നായിരുന്നു പോലീസിന്റെ വിലയിരുത്തൽ. അതിനിടെ അലൻ വാക്കറുടെ ബം​ഗളൂരു ഷോയ്ക്കിടെയും സമാന രീതിയിൽ മോഷണം നടന്നിരുന്നു. സംഘം ഇവിടെയും എത്തിയിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ‍ഡൽഹി ചോർ ബസാറിൽ മൊബൈൽ ഫോണുകൾ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം രാജ്യ തലസ്ഥാനത്തെത്തിയത്. പിന്നാലെയാണ് 3 പേരെ പിടികൂടിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...