മൂന്നു വയസ്സുകാരിയെ പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി കേസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈയില്‍ മൂന്നു വയസ്സുകാരിയെ പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി കേസ്. മുംബൈ നഗരത്തോടു ചേര്‍ന്ന ബോറിവ്‌ലിയിലാണ് നടുക്കുന്ന സംഭവം.

ബോറിവ്‌ലി നാഷനല്‍ പാര്‍ക്കില്‍ വച്ചാണ് കുറ്റകൃത്യം നടന്നതെന്ന് പോലീസ് പറയുന്നു. വീട്ടുമുറ്റത്തു കളിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന കുട്ടിയെ രണ്ട് ആണ്‍കുട്ടികളും ചേര്‍ന്ന് എടുത്തുകൊണ്ടു പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവച്ച്‌ കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി.

കുട്ടിയുടെ കരച്ചില്‍ കേട്ടാണ് മാതാപിതാക്കള്‍ എത്തിയത്. അവരോട് കുട്ടി സംഭവം വിവരിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കസ്തൂര്‍ബാ മാര്‍ഗ് പോലീസില്‍ എത്തി പരാതി നല്‍കി. രണ്ടു പേരെയും അറസ്റ്റ് ചെയ്തതായും കറക്ഷന്‍ ഹോമിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു. ഐപിസിയിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടി ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നതായും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...