വി – കോട്ടയം സെന്റ് മേരീസ് പള്ളി ഏറ്റെടുക്കല്‍ ; യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട വി-കോട്ടയം സെന്റ് മേരീസ് പള്ളി ഏറ്റെടുക്കുന്നതിനെതിരേ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം. പള്ളി ഏറ്റെടുക്കലിനെതിരെ യാക്കോബായ വിഭാഗം പള്ളി പരിസരത്ത് ക്യാമ്പ് ചെയ്യുകയാണ്. പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം വൈദികനും സഭാ അംഗങ്ങളും കുറച്ചു സമയത്തിനുള്ളില്‍ സ്ഥലത്തേക്ക് എത്തുമെന്നാണ് വിവരം. പള്ളി ഏറ്റെടുക്കുന്നതിനായി ജില്ലാ ഭരണകൂടം പോലീസിന്റെ സഹായം തേടി. പള്ളിയിലേക്കുള്ള പ്രവേശന കവാടത്തിന്റെ മുന്‍ഭാഗത്തെ മണ്ണ് നീക്കം ചെയ്ത നിലയിലാണ്. പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ണ് നീക്കിയതാണെന്നും അല്ലാതെ മനഃപൂര്‍വം കിടങ്ങ് തീര്‍ത്തതല്ലെന്നും വിശ്വാസികളില്‍ ഒരാള്‍ പ്രതികരിച്ചു.

കോടതി വിധി അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗത്തിലെ പുരോഹിതന്‍ സ്ഥലത്ത് എത്തിയാല്‍ അദ്ദേഹത്തെ തടയാനോ ഉപദ്രവിക്കാനോ ശ്രമിക്കുകയില്ലെന്ന് മറ്റൊരു യാക്കോബായ വിശ്വാസി പറഞ്ഞു. പ്രദേശത്ത് താമസിക്കുന്നവര്‍ മുഴുവന്‍ യാക്കോബായ വിഭാഗക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കാരണവശാലും പള്ളി ഏറ്റെടുക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വാസികള്‍.
പള്ളി ഏറ്റെടുക്കലുമായി മുന്നോട്ടു പോകുന്നതിന് ജില്ലാ ഭരണകൂടം പോലീസിന്റെ സംരക്ഷണവും തേടിയിട്ടുണ്ട്. മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. 1907ല്‍ സ്ഥാപിതമായതാണ് നിലവില്‍ യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള വി കോട്ടയം പള്ളി.

https://www.facebook.com/mediapta/videos/1009298322814906/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...