മൂന്ന് വയസുകാരിയായ മകളെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കള്‍ മൊബൈലും ബൈക്കും വാങ്ങി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : മൂന്ന് വയസുകാരിയായ മകളെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കള്‍ മൊബൈലും ബൈക്കും വാങ്ങി. ചിക്കബല്ലപൂര്‍ ജില്ലയിലെ തിനക്കല്‍ സ്വദേശികളായ ദമ്പതികളാണ് ബെംഗളൂരു സ്വദേശികള്‍ക്ക് മൂന്ന് വയസുകാരിയായ മകളെ വിറ്റത്. കുഞ്ഞിനെ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച്‌ 50,000രൂപയുടെ ബൈക്കും 15,000രൂപയുടെ മൊബൈല്‍ ഫോണും പിതാവ് വാങ്ങി. യുവാവിന്റെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് മകള്‍ വീട്ടിലില്ലെന്ന് കണ്ടെത്തിയത്.

ഇവര്‍ വിവരമറിയിച്ചതിനുസരിച്ച്‌ ശിശുക്ഷേമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ചോദ്യം ചെയ്തതോടെ കള്ളി പുറത്തായി. കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ ഇവര്‍ മകളെ വില്‍ക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രി അധികൃതരുടെ ഇടപെടല്‍ കാരണം വില്പന നടക്കാതായി. പണം നല്‍കിയാല്‍ കുഞ്ഞിനെ ലഭിക്കുമെന്നത് അറിഞ്ഞ മക്കളില്ലാത്ത ബെംഗളൂരു സ്വദേശി, ഇവരെ സമീപിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...