ലഹരിക്കേസ് : അനൂപിന് കേരളത്തിൽ സിനിമാ ബന്ധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണി മുഹമ്മദ് അനൂപിന് മലയാള സിനിമാ പ്രവര്‍ത്തകരുമായി  വളരെ അടുത്ത ബന്ധമെന്ന് കണ്ടെത്തി. കൊക്കെയ്ന്‍, എല്‍എസ്ഡി, എംഡിഎംഎ ലഹരിമരുന്നുകള്‍ അനൂപ് സംസ്ഥാനത്തേക്ക് കടത്തുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണു (എന്‍സിബി) കന്നഡ സീരിയല്‍ താരം ഡി.അനിഖ, പാലക്കാട് സ്വദേശി റിജോഷ് രവീന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അനൂപിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലായിരുന്ന അനൂപ് പിന്നീട് ബംഗളുരുവിലേക്ക് കടക്കുകയായിരുന്നു. ബംഗളുരുവിലേക്ക് കളം മാറ്റാന്‍ അനൂപിനെ സഹായിച്ചത് രാഷ്ട്രീയ ഉന്നതന്റെ അടുത്ത ബന്ധുവും.

പിന്നീട് ബെംഗളൂരുവിലെത്തിയ അനൂപ് നിശാപാര്‍ട്ടികളില്‍ വിലകൂടിയ ലഹരി എത്തിച്ചിരുന്നു. രവീന്ദ്രനും ഇതിന് പങ്കാളിയായിരുന്നു. സ്വര്‍ണക്കടത്തിലേക്കു ലഹരി റാക്കറ്റിന്റെ കടന്നുവരവോടെയാണു നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തു വിവരം കസ്റ്റംസിനു ചോര്‍ന്നു കിട്ടിയത്. ഇതേച്ചൊല്ലി ഇവര്‍ക്കിടയിലുണ്ടായ സ്പര്‍ധയാണ് അനൂപിന്റെയും കൂട്ടാളികളുടെയും ബംഗളൂരുവിലെ അറസ്റ്റിനു വഴിയൊരുക്കിയതും. കേസുമായി ബന്ധപ്പെട്ട് ചില കന്നഡ നടീ നടന്‍മാരെയും ഗായകരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എന്‍സിബി. നടീ നടന്മാരുടെയും ഗായകരുടെയും വസതികളിലും ഫാം ഹൗസുകളിലും സംഘം ലഹരിമരുന്ന് എത്തിച്ചിരുന്നതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...