തകർന്നു കിടക്കുന്ന ശാസ്താങ്കൽ – ഉത്ഥാനത്ത് പടി റോഡ് പുനരുദ്ധരിക്കാൻ 4.07 കോടിയുടെ ഭരണാനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തകർന്നു കിടക്കുന്ന ശാസ്താങ്കൽ – ഉത്ഥാനത്ത് പടി റോഡ് പുനരുദ്ധരിക്കാൻ 4.07 കോടിയുടെ ഭരണാനുമതി ലഭിച്ചു. കല്ലൂപ്പാറ പഞ്ചായത്തിലെ ശാസ്താങ്കലിൽ നിന്ന് തുടങ്ങി കവിയൂർ പഞ്ചായത്തിലെ മുണ്ടിയപ്പള്ളി വഴി കുന്നന്താനം പഞ്ചായത്തിലെ ഉത്ഥാനത്ത് പടിയിൽ എത്തിച്ചേരുന്ന റോഡാണിത്. കവിയൂർ, കുന്നന്താനം, കല്ലൂപ്പാറ എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഗ്രാമീണ മേഖലയുടെ വികസനത്തിന് വഴിതുറക്കുന്ന റോഡിന് പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന (പി.എം.ജി.എസ്.വൈ) പ്രകാരമാണ് ഭരണാനുമതി ലഭിച്ചത്. കുത്തനെയുള്ള കയറ്റവും കൊടുംവളവുകളും ഉള്ള ഈ റോഡ് മുമ്പ് പലതവണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും പലവിധ കാരണങ്ങളാൽ നിർമ്മാണം മുടങ്ങിയിരുന്നു. മൂന്ന് പഞ്ചായത്തുകളുടെ ഉടമസ്ഥതയിലായിരുന്ന റോഡ് രണ്ടുവർഷം മുൻപ് പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നവീകരിക്കാൻ വിട്ടുകൊടുക്കുകയായിരുന്നു. മുൻപഞ്ചായത്ത് സമിതികളാണ് ഇതുസംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വെച്ചത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി ; രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി അന്വേഷണ കമ്മീഷൻ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് കെപിസിസി...

നാഗർകോവിൽ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോം കൂടി നിർമ്മിക്കും ; കേരളത്തിലേക്ക് കൂടുതൽ തീവണ്ടികൾക്ക് സാധ്യത

0
ചെന്നൈ : തിരുവനന്തപുരം ഡിവിഷന്റെ പരിധിയിൽ വരുന്ന നാഗർകോവിൽ റെയിൽവേ സ്‌റ്റേഷനിൽ...

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

0
തിരുവനന്തപുരം: പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ...

ലഹരിക്കെതിരേ ‘ഡിജിറ്റൽ റെയ്ഡ്’ ; സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ എക്‌സൈസ് ഓഫീസർമാരെ നിയോഗിക്കും

0
കാസർഗോഡ് : ഇൻസ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയും പുത്തൻ ട്രെൻഡുകൾ കണ്ട് സമയം കളയാൻ...