പ്രോവിഡന്റ്​ ഫണ്ടിന്റെ പേരിൽ വയോധികന്റെ 4.35 കോടി തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

മും​ബൈ: പ്രോ​വി​ഡ​ന്റ്​​ ഫ​ണ്ടി​ന്റെ പേ​രി​ൽ സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ മും​ബൈ​യി​ലെ വ​യോ​ധി​ക​ന്റെ 4.35 കോ​ടി രൂ​പ ക​വ​ർ​ന്നു. എ​ൻ​ജി​നീ​യ​റി​ങ്​ ക​മ്പ​നി​യി​ൽ സീ​നി​യ​ർ എ​ക്​​സി​ക്യു​ട്ടീ​വാ​യി​രു​ന്ന ദ​ക്ഷി​ണ മും​ബൈ​യി​ലെ ഫി​റാ​സ്​ ഹി​ർ​ജി​കാ​ക (71) ആ​ണ്​ ച​തി​യി​ൽ​പെ​ട്ട​ത്. പ്രോ​വി​ഡ​ന്റ്​ ഫ​ണ്ടി​ൽ ഫി​റോ​സ്​ നി​ക്ഷേ​പി​ച്ച നാ​ലു ല​ക്ഷം രൂ​പ 11 കോ​ടി രൂ​പ​യാ​യെ​ന്നും അ​ത്​ പി​ൻ​വ​ലി​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്നും പ​റ​ഞ്ഞ്​ ഫി​റോ​സി​ന്റെ ഭാ​ര്യ​യെ ഇ.​പി.​എ​ഫ്.​ഒ ഉ​ദ്യോ​ഗ​സ്ഥ​യെ​ന്ന്​ പ​റ​ഞ്ഞ്​ സ​ന്ധ്യ ഭ​ര​ദ്വാ​ജ്​ എ​ന്ന സ്ത്രീ ​ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. ​അ​വ​രു​ടെ വി​ശ്വാ​സം നേ​ടി​യ ശേ​ഷം 11 കോ​ടി പി​ൻ​വ​ലി​ക്കാ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞ്​ സ​ന്ധ്യ, ഫി​റോ​സി​ന്​ മ​റ്റൊ​രാ​ളു​ടെ ന​മ്പ​ർ ന​ൽ​കി.

നി​കു​തി ഇ​ന​ത്തി​ൽ 11 കോ​ടി​യു​ടെ 30 ശ​ത​മാ​നം അ​ട​ക്ക​ണ​മെ​ന്ന അ​വ​രു​ടെ ആ​വ​ശ്യം ഫി​റോ​സ്​ അ​നു​സ​രി​ച്ചു. തു​ട​ർ​ന്ന്​ പ്രൊ​സ​സി​ങ്​ ചാ​ർ​ജ്​ ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ മ​റ്റൊ​രാ​ൾ വി​ളി​ച്ചു. ഫി​റോ​സ്​ അ​ത്​ ന​ൽ​കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന​തോ​ടെ സ​ന്ധ്യ ഭ​ര​ദ്വാ​ജ്​ വി​ളി​ച്ച്​ പ്രൊ​സ​സി​ങ്​ ചാ​ർ​ജ്​ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ​ണം കി​ട്ടി​ല്ലെ​ന്നും റി​സ​ർ​വ്​ ബാ​ങ്കി​നും ആ​ദാ​യ നി​കു​തി വ​കു​പ്പി​നും വി​വ​ര​മ​റി​യി​ച്ചാ​ൽ അ​ക്കൗ​ണ്ട്​ മ​ര​വി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​തോ​ടെ അ​തും ന​ൽ​കി. പ​ല ത​വ​ണ​ക​ളാ​യി 4.35 കോ​ടി രൂ​പ ന​ൽ​കി. എ​ന്നി​ട്ടും 11 കോ​ടി കി​ട്ടാ​താ​യ​തോ​ടെ ഫി​റോ​സ്​ പോലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...