തമിഴ്‌നാട് പോലീസിനെ വലച്ച വാഹന മോഷ്ടാവിനെ ചിറ്റാര്‍ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : തമിഴ്‌നാട് പോലീസ് ഒന്നരവര്‍ഷമായി തെരഞ്ഞു കൊണ്ടിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയെ നീലിപിലാവില്‍ നിന്നും ചിറ്റാര്‍ പോലീസ് പിടികൂടി. പിന്നീട് തമിഴ്‌നാട് പോലീസിന് കൈമാറി. തിരുനെല്‍വേലി മുന്നീര്‍പള്ളം മേലകരുണ്‍കുളം സുഭാഷ് ചന്ദ്രബോസ് സ്ട്രീറ്റില്‍ മൈദീന്‍ പിച്ചയാണ് അറസ്റ്റിലായത്. വാഹനമോഷണം ശീലമാക്കിയ മൈദീന്‍ പിച്ച കഴിഞ്ഞ 30 ന് കല്ലിടിക്കുറിച്ചിയില്‍ നിന്നും ബജാജ് പ്ലാറ്റിന മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു കടക്കുകയായിരുന്നു. അതിര്‍ത്തി കടന്ന് സീതത്തോട് എത്തിയ മോഷ്ടാവ് ടൈല്‍സ് പണിയും മേസ്തിരി പണിയുമൊക്കെയായി പലര്‍ക്കൊപ്പം കൂടി. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ലൊക്കേഷന്‍ ഇവിടെ കാണിച്ചതിനെ തുടര്‍ന്ന് ചിറ്റാര്‍ പോലീസിനെ വിവരം ധരിപ്പിച്ചു. അങ്ങനെയാണ് എസ്.ഐ രവീന്ദ്രന്റെ നേതൃത്വത്തില്‍ മോഷ്ടാവിനെ കുടുക്കാന്‍ പോലീസ് മലകയറിയത്. തമിഴ്‌നാട് പോലീസ് അയച്ച ഇയാളുടെ ഫോട്ടോ കാട്ടി തദ്ദേശവാസികളില്‍ ചിലരോട് അന്വേഷണം നടത്തി. ഇന്നലെ രാത്രി ഒമ്പതോടെ ഇയാളുടെ താമസസ്ഥലം കണ്ടെത്തി തിരിച്ചറിഞ്ഞു പിടികൂടുകയായിരുന്നു. തമിഴ്‌നാട് പോലീസ് സംഘവും ഒപ്പമുണ്ടായിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...

യാത്രയ്ക്കിടെ വിമാനത്തിന്റെ ജനൽ തകർന്നു; യാത്രികൻ പുറത്തേക്ക് തെറിച്ചു, തലനാരിഴയ്ക്ക് രക്ഷ!

0
ഗ്രീസ്: ഗ്രീസിൽ നിന്ന് ജർമ്മനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നുണ്ടായ...

പണം തട്ടാൻ സ്പാ ഉടമയെ ഭീഷണിപ്പെടുത്തിയ കേസ്;മരട് അനീഷിനെയും സംഘത്തെയും ഒരുദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി: സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ മരട് അനീഷിനെയും...