ബൈക്ക് മോഷ്ടിച്ച കേസില്‍ നാലുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കിളികൊല്ലൂര്‍ : ബൈക്ക് മോഷ്ടിച്ച കേസില്‍ നാലുപേര്‍ പിടിയിലായി. പെരുമ്ബുഴ ചിറയടി മൂലവാരം ചരുവിളവീട്ടില്‍ ജ്യോതിഷ് (21), പെരുമ്പുഴ പുന്നമുക്ക് തെക്കേവിള ലക്ഷംവീട്ടില്‍ സുധിന്‍ഭവനത്തില്‍ സുബിന്‍ (21), പെരുമ്പുഴ കോട്ടൂര്‍ അമ്പലത്തിനുസമീപം വാഴവിളവീട്ടില്‍ ആകാശ് (22) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.

ഡിസംബര്‍ 26-ന് രാത്രി കരിക്കോട് ഷാപ്പുമുക്കിനു സമീപം തകരാറിലായതിനെത്തുടര്‍ന്ന് റോഡരികില്‍ വെച്ചിരുന്ന ഷാരോണിന്റെ ബൈക്കാണ് നാലംഗസംഘം മോഷ്ടിച്ചത്. ഷാപ്പുമുക്ക് മുതല്‍ ഇളമ്പള്ളൂര്‍ വരെയുള്ള 50-ഓളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തള്ളിക്കൊണ്ടുപോകാന്‍ സഹായിച്ച ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പെരുമ്പുഴയിലെ ഒരു കടയുടെ പിന്നില്‍ ഒളിപ്പിച്ച് മോഷ്ടിച്ച ബൈക്കും ഇത് തള്ളിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...

ഓണക്കാലത്ത് സജീവമായി സ്പാകൾ കേന്ദ്രീച്ചുള്ള ലഹരിവില്പന സംഘം

0
തളിപ്പുഴ: സമൂഹത്തിന് വിപത്തായ ലഹരിയെ പലവിധേനയും പോലീസും ഗവണ്മെന്റും ചേർന്ന്...

ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി...

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി താന്‍ പോയതിനുള്ള പ്രതികാരമായിരുന്നു തന്റെ അറസ്റ്റെന്ന് ജാന്‍മണി

0
കോഴിക്കോട്: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി താന്‍ പോയതിനുള്ള...