യുവാവിനെ ആക്രമിച്ച കേസില്‍ നാലുപേരെ പാരിപ്പള്ളി പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍ : യുവാവിനെ ആക്രമിച്ചു മാരകമായി പരിക്കേല്‍പ്പിച്ച കേസില്‍ നാലുപേരെ പാരിപ്പള്ളി പോലീസ് പിടികൂടി. കല്ലുവാതുക്കല്‍ പുലിക്കുഴി സ്വദേശികളായ തിരുവോണത്തില്‍ അശ്വിന്‍(20), സുനില്‍മന്ദിരത്തില്‍ അഖില്‍ (19), കോട്ടൂര്‍വീട്ടില്‍ വിഷ്ണു (20), രാഹുല്‍ ഭവനില്‍ ഗോകുല്‍ (19) എന്നിവരാണ് അറസ്റ്റിലായത്. വേളമാനൂര്‍ തൊളിക്കോട് ചരുവിളവീട്ടില്‍ അഖിലി(27)നാണ് പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ 11-ന് രാത്രി 8.30-ഓടെയാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന അഖിലിനെ പുലിക്കുഴി ഭാഗത്തുെവച്ച്‌ തടഞ്ഞുനിര്‍ത്തി തലയുടെ പിറകില്‍ വടികൊണ്ടടിക്കുകയായിരുന്നു. പാരിപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയില്‍ ഇന്‍സ്പെക്ടര്‍ അല്‍ജബ്ബാറിന്റെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...

വടക്കാഞ്ചേരിയിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി

0
തൃശൂർ: വടക്കാഞ്ചേരി കുറാഞ്ചേരിയിൽ തെരുവുനായയോട് ക്രൂരത. തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ...