ജില്ലയിലെ സഹകരണ മേഖല സി.പി.എം തകര്‍ക്കുന്നു ; പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ സഹകരണ മേഖല വെട്ടിപ്പിടിച്ച് ഭരിക്കുന്ന സി.പി.എമ്മിന് തിരിച്ചടിയായി ഇപ്പോള്‍ തിരുവല്ല അര്‍ബ്ബന്‍ സഹകരണ ബാങ്ക് കടുത്ത നിയന്ത്രണത്തിലേക്ക് റിസര്‍വ് ബാങ്ക് കൊണ്ടുവന്നിരിക്കുകയാണ്. സി.പി.എം ഭരിക്കുന്ന കല്ലൂപ്പാറ പഞ്ചായത്തിലെ ചെങ്ങരൂര്‍ സര്‍വ്വീസ് സഹകരണ സൊസൈറ്റിയും തകര്‍ച്ചയിലേക്ക് പോകുകയാണ്.
അടൂര്‍ അര്‍ബന്‍ ബാങ്കിന്റെ തകര്‍ച്ചക്ക് ശേഷം ഇപ്പോള്‍ സി.പി.എം ഭരിക്കുന്ന തിരുവല്ല അര്‍ബന്‍ ബാങ്കും കെടുകാര്യസ്ഥതമൂലം തകര്‍ച്ചയിലെത്തിയിരിക്കുന്നു. തിരുവല്ല അര്‍ബന്‍ ബാങ്കില്‍ നിക്ഷേപം സ്വീകരിക്കുവാനോ സ്വര്‍ണ്ണപ്പണയമുള്‍പ്പെടെ ഒരു വായപ്പപോലും നല്‍കുവാനോ കഴിയാത്ത തരത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

വായ്പക്കാരുടെ പേരിലുള്ള ഷെയര്‍ തുകപേലും തിരികെ നല്‍കുവാന്‍ സാധിക്കുന്നില്ല. സി.പി.എം ഭരിക്കുന്ന കല്ലൂപ്പാറ പഞ്ചായത്തിലെ ചെങ്ങരൂര്‍ സര്‍വ്വീസ് സഹകരണ സെസൈറ്റി പൂര്‍ണ്ണമായും തകര്‍ച്ചയിലാണ്. നിക്ഷേപകരുടെ തുക തിരികെ നല്‍കുന്നില്ല. അംഗങ്ങള്‍ക്ക് വായ്പയും നല്‍കുന്നുമില്ല. അടൂര്‍ അര്‍ബന്‍ ബാങ്കും തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കും ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുത്ത സി.പി.എം ഇതിന് മറുപടി പറയണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...