മദ്യപിച്ച്‌ പതിവായി കലഹമുണ്ടാക്കിയിരുന്ന മകനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി : അമ്മയടക്കം നാല് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കമ്പം : മദ്യപിച്ച്‌ പതിവായി കലഹമുണ്ടാക്കിയിരുന്ന മകനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ അമ്മയടക്കം നാല് പേര്‍ അറസ്റ്റിലായി. കമ്പം ബസ് സ്റ്റാന്‍ഡ് ഡൗണ്‍ കാമയകൗണ്ടന്‍പ്പെട്ടി റോഡ് ബ്രാഞ്ചിലെ താമസക്കാരനായ വേല്‍മുരുക (36) നാണ് കൊല്ലപ്പെട്ടത്. കേസില്‍ മാതാവ് കനകമണി(62) ഇവരുടെ സഹോദരങ്ങളായ കണ്ണന്‍ (57), കുമാര്‍ (45), സഹോദരിയുടെ ഭര്‍ത്താവ് കറുപ്പയ്യ(45) എന്നിവരെയാണ് കമ്പം പോലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവിനും മദ്യത്തിനും അടിമയായ വേല്‍മുരുകന്‍ ജോലിക്ക് പോകാതിരുന്ന വേല്‍മുരുകന്‍ മദ്യപിച്ച്‌ വീട്ടിലെത്തി കനമണിയുമായി പതിവായി വഴക്കിട്ടിരുന്നു. ബുധനാഴ്ച രാത്രിയില്‍ കഞ്ചാവ് ലഹരിയില്‍ വീട്ടിലെത്തിയ ഇയാള്‍ കനകമണിയെ മര്‍ദ്ദിച്ചു. പിറ്റേന്ന് രാവിലെയാണ് വേല്‍മുരുകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന്, വേല്‍മുരുകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച്‌ ഉത്തംപുരം വില്ലേജ് അഡ്മിനിസ്‌ട്രേറ്റര്‍ ആലുവല്‍ മുരുകന്‍ കമ്പം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.അന്വേഷണത്തില്‍ വേല്‍മുരുകനെ ഉറങ്ങിക്കിടക്കുന്നതിനിടെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയെന്നും വ്യക്തമായി. തുടര്‍ന്നാണ് കനകമണി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...