തടവുകാരനെ ഷോപ്പിംഗ് മാളിലേക്ക് കൊണ്ടുപോയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ലക്നൗ: ജയിലില്‍ തടവില്‍ കഴിയുന്ന ഒരു തടവുകാരനെ ഷോപ്പിംഗ് മാളിലേക്ക് കൊണ്ടുപോയ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എസ്ഐ രാംസേവക്, കോണ്‍സ്റ്റബിള്‍മാരായ അനൂജ് ധാമ, നിതിന്‍ റാണ, രാമചന്ദ്ര പ്രജാപതി എന്നിവരെ കൃത്യവിലോപത്തിന് സസ്പെന്‍ഡ് ചെയ്തതായി ലഖ്നൗ പോലീസ് കമ്മീഷണറേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ റിഷഭ് റായി എന്നയാളെ ആയുധ നിയമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. റായിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പരാതിപ്പെടുകയും മാര്‍ച്ച് 7 ന് സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. റായിയെ ആശുപത്രിയില്‍ എത്തിക്കാനും വൈദ്യപരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുവരാനും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ കുറ്റാരോപിതരായ പോലീസുകാര്‍ അദ്ദേഹത്തെ ഷോപ്പിംഗ് മാളിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പ്രതിയെ ഷോപ്പിംഗ് മാളിലേക്ക് കൊണ്ടുപോവുന്നതിന്റെ വീഡിയോ പ്രതി തന്നെ എടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ സസ്‌പെന്‍ഡ് ചെയ്തതായി ലഖ്‌നൗ പോലീസ് അറിയിച്ചു. മാളിലെ റായിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...