കോഴിക്കോട് : ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ചെക്യാട് കായലോട്ട് രാജു, ഭാര്യ റീന, മക്കളായ സ്റ്റാലിഷ്, സ്റ്റഫിന് എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടരമണിയോടെ വീട്ടില്‍നിന്ന് തീയും അലര്‍ച്ചയും കേട്ട അയല്‍വാസികളാണ് ഇവരെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഒരുമുറി പൂര്‍ണമായി കത്തിയ നിലയിലാണ്. തീപിടുത്തത്തിന് കാരണമെന്താണെന്ന് അറിവായിട്ടില്ല. നാലുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment