നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ; നരബലിയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്തില്‍ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് നരബലിയെന്ന് സംശയം. ഛോട്ട ഉദയ്പൂര്‍ ജില്ലയിലെ ബോഡേലി താലൂക്കില്‍ നാലു വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയല്‍വാസി മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം പുറത്തുവന്നതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഗൗരവ് അഗര്‍വാള്‍ പറഞ്ഞു. അന്വേഷണത്തില്‍ അയല്‍വാസിയായ ലാലാ ഭായ് തദ്വിയുടെ ക്ഷേത്രത്തിന്റെ പടികളില്‍ രക്തം ഒഴുകിയ നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയത് നരബലിക്കായിട്ടാണെന്ന് പോലീസിന് സംശയം ഉയര്‍ന്നതെന്ന് എഎസ്പി ഗൗരവ് അഗര്‍വാള്‍ പറഞ്ഞു. പ്രതി ലാലാ ഭായ് തദ്വിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. തദ്വി ഒറ്റയ്ക്കാണോ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് അതോ മറ്റുള്ളവര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ മുന്‍കാല തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...