ഡല്‍ഹി : കൊറോണ വൈറസ് കേസുകള്‍ വ്യാപകമാകുന്നതിനിടെ 40 കുടിയേറ്റ തൊഴിലാളികൾ ഡല്‍ഹിയിലെ തിലക് നഗറിലെ ഷെൽട്ടർ ഹോമിൽ നിന്ന് ചൊവ്വാഴ്ച രക്ഷപ്പെട്ടു. 56 കുടിയേറ്റ തൊഴിലാളികളെ പഞ്ചാബി ബാഗിലെ സര്‍ക്കാര്‍ ബോയ്സ് സീനിയര്‍ സെക്കൻഡറി സ്കൂളില്‍ നിന്ന് നഗറിലെ ചന്ദ് നഗറിലെ സർവോദയ് ബാൽ വിദ്യാലയത്തിൽ പുതുതായി ആരംഭിച്ച ഷെൽട്ടർ ഹോമിലേക്ക് ചൊവ്വാഴ്ച മാറ്റിയിരുന്നു.
കുടിയേറ്റക്കാരിൽ ഒരാൾ മറ്റുള്ളവരെ വഴിതെറ്റിക്കുകയും അവർ ഷെൽട്ടർ ഹോമിൽ നിന്ന് സ്കൂളിന്റെ മതിൽ ചാടി പ്രധാന ഗേറ്റ് തകര്‍ത്ത് രക്ഷപെടുകയുമായിരുന്നു. 17 പേരെ പോലീസും ഷെൽട്ടർ ഹോം ജീവനക്കാരും ചേര്‍ന്നു തൽക്ഷണം പിടികൂടി തിരിച്ചയച്ചു. രക്ഷപ്പെട്ട 40 കുടിയേറ്റക്കാരിൽ 12 പേരെ പോലീസ് പിന്നീട് പിടികൂടി തിരിച്ചയച്ചു. ഷെൽട്ടർ ഹോമിന്റെ ഇൻചാർജിനെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.