സപ്ലൈകോയ്ക്ക് സാധനം നൽകിയ ചെറുകിട വിതരണക്കാര്‍ക്ക് കിട്ടാനുള്ളത് 400 കോടി രൂപ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സപ്ലൈകോയ്ക്ക് സാധനം നല്‍കിയ വകയില്‍ ചെറുകിട വിതരണക്കാര്‍ക്ക് കിട്ടാനുള്ളത് 400 കോടി രൂപ. കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചെറുകിട ഉത്പാദകരും വിതരണക്കാരും എറണാകുളം സപ്ലൈകോ ഹെഡ് ഓഫീസിന് മുന്നിൽ സൂചനാ സമരം നടത്തി. സംസ്ഥാനത്തെ ഇരുനൂറ്റമ്പതോളം ചെറുകിട ഉത്പാദകരും വിതരണക്കാരുമാണ് സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്‍കി പെരുവഴിയിലായത്. ഒരു കോടി മുതല്‍ രണ്ട് കോടി വരെ രൂപ കിട്ടാനുണ്ട് ഇവര്‍ക്ക്. സപ്ലൈകോയ്ക്ക് സബ്സിഡി ഇതര സാധനങ്ങള്‍ നല്‍കിയവരാണ് ഇവരെല്ലാം. ഒന്നും രണ്ടും മാസത്തെയല്ല ജൂൺ മാസം മുതലിങ്ങോട്ട് ഏഴ് മാസങ്ങളായി കൊടുത്ത സാധനങ്ങള്‍ക്ക് പണം കിട്ടുന്നില്ല. ചെറുകിട വിതരണക്കാര്‍ കൊടുത്ത സാധനങ്ങളേറെയും സപ്ലൈകോ വിറ്റ് കാശാക്കുകയും ചെയ്തു. എന്നിട്ടും ഇവരുടെ കാര്യം ആരും പരിഗണിക്കുന്നില്ല.

ഓണക്കാലത്ത് സപ്ലൈകോ ആവശ്യ പ്രകാരം ഒന്നിച്ച് ഏറെ സാധനങ്ങള്‍ കൊടുത്തു. അതിന്‍റേയും പണം കിട്ടിയിട്ടില്ല. കടം വാങ്ങിയും ബാങ്ക് ലോണെടുത്തുമെല്ലാം കച്ചവടം ചെയ്യുന്നവരാണ് ഈ ചെറുകിട കച്ചവടക്കാര്‍. കോടികള്‍ കുടിശ്ശികയായതോടെ പലരും ബാങ്കിന്‍റെ ജപ്തി ഭീഷണിയിലാണ്. പലതവണ വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രിയെയും ധന വ്യവസായ മന്ത്രിമാരെയും നേരില്‍ കാണുകയും കാര്യങ്ങൾ രേഖാമൂലം ബോധ്യപ്പെടുത്തുകയും ചെയ്തിട്ടും ആരും ചെവിക്കൊണ്ടില്ല. ഇതിനിടയില്‍ സബ്സിഡി സാധനങ്ങള്‍ നല്കിയ വിതരണക്കാര്‍ക്ക് സപ്ലൈകോ ഭാഗികമായി പണം നല്‍കിയെങ്കിലും അതുപോലും ഇവര്‍ക്ക് കിട്ടിയില്ല. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് സപ്ലൈകോ സപ്ലെയേഴ്സ് അസോസിയേഷന്‍റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നല്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 1,420 ആയി

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...
leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....