മെഴുവേലി ഗവ. ജി.വി.എൽപി സ്കൂളിൽ ഇത്തവണ എത്തിയത് 41 കുട്ടികൾ

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : മെഴുവേലി ഗവ. ജി.വി എൽപി സ്കൂളിൽ ഇത്തവണ എത്തിയത് 41 കുട്ടികൾ. സരസകവി മൂലൂർ എസ്. പദ്‌മനാഭപ്പണിക്കർ സ്ഥാപിച്ച സ്കൂളാണിത്. ഇത്തവണത്തെ സ്കൂൾ പ്രവേശനോത്സവം മെഴുവേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനത്തിലൂടെ കൂടുതൽ കുട്ടികളെ ഈ സ്കൂളിൽ എത്തിക്കാൻ കഴിഞ്ഞ പൂർവ വിദ്യാർഥികളെ പഞ്ചായത്ത് പ്രസിഡൻറ് അനുമോദിച്ചു.
പിടിഎ പ്രസിഡൻറ് മായ അധ്യക്ഷതവഹിച്ചു. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പുതിയ പാഠ്യപദ്ധതിപ്രകാരം പഠിപ്പിക്കുന്ന ഒന്നാംക്ലാസിലെ പാഠപുസ്തക കമ്മിറ്റിയുടെ അധ്യക്ഷൻ ഡോ. ടി.പി. കലാധരൻ രക്ഷിതാക്കൾക്ക് പുതിയ പഠനരീതിയെക്കുറിച്ച് ക്ലാസെടുത്തു.

കഴിഞ്ഞ വർഷം ഈ സ്കൂളിലെ കുട്ടികളുമായി അധ്യാപകർ വിമാനയാത്ര നടത്തിയിരുന്നു. സ്കൂൾ പ്രഥമാധ്യാപിക ജയശ്രീ, മെഴുവേലി ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി അശോകൻ, വാർഡ് മെമ്പർ ശ്രീദേവി ടോണി, സ്കൂൾ സഹായക്കൂട്ടായ്മയുടെ കൺവീനർ പി.എസ്. ജീമോൻ, സീനിയർ അസിസ്റ്റന്റ് എം.കെ. സബിത, വിദ്യാർഥി പ്രതിനിധി എസ്. മിത്ര എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...