പത്തനംതിട്ട : ജില്ലയില്‍ ദുബായില്‍ നിന്നെത്തിയ യുവാവിന് 41 ദിവസമായിട്ടും കൊവിഡ് രോഗമുക്തി നേടാനായില്ല. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 22 തവണ സാംപിള്‍ പരിശോധിച്ചെങ്കിലും തുടര്‍ച്ചയായി രണ്ടു തവണ നെഗറ്റീവ് ആയില്ല. യുവാവിന് രോഗം സ്ഥിരീകരിച്ചത് മാര്‍ച്ച് 25 നാണ്. ഈ വ്യക്തിക്ക് മാത്രമാണ് ജില്ലയില്‍ ഇനി രോഗം ഭേദമാകാനുള്ളത്. എന്നാല്‍ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരു പരിശോധനാ ഫലം ഇന്ന് വൈകിട്ടെത്തുമെന്നും അതില്‍ പ്രതീക്ഷയുണ്ടെന്നും ഡിഎംഒ പറഞ്ഞു.
കൊവിഡ് : ദുബായില്‍ നിന്നെത്തിയ യുവാവിന് 41 ദിവസമായിട്ടും പോസിറ്റീവ് റിസള്‍ട്ട്
RECENT NEWS
Advertisment