നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : മുഖ്യപ്രതി എസ്‌.ഐ സാബുവിന് ഉപാധികളോടെ ജാമ്യം

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : പീരുമേട് കസ്റ്റഡി കൊലപാതക കേസിലെ മുഖ്യപ്രതി എസ്‌.ഐ സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും എറണാകുളം ജില്ല വിടരുതെന്ന കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാബുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മയും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്.

സാമ്പത്തിക തട്ടിപ്പു കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര്‍ പോലീസിന്റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് 2019 ജൂണ്‍ 21ന് മരിച്ചെന്നാണ് കേസ്. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ ഇരിക്കെയായിരുന്നു മരണം. സിഐ ആവശ്യപ്പെട്ടിട്ടും എസ്‌ഐയും മറ്റു പ്രതികളും ഇയാളെ കോടതിയില്‍ ഹാജരാക്കിയില്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. രാജ്കുമാര്‍ സ്റ്റേഷനില്‍ വച്ച്‌ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്ന് ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടു . പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് വ്യക്തമായിരുന്നു. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിനു പിന്നില്‍ വന്‍ ദുരൂഹതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...