ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രളയം ; മരണസംഖ്യ 40 പിന്നിട്ടു , നദികളിലെ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യത

For full experience, Download our mobile application:
Get it on Google Play

ഡൽഹി: തുടർച്ചയായി പെയ്യുന്ന മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ. മഴ അതിതീവ്രമായതോടെ നിരവധി നഗരങ്ങൾ വെള്ളത്തിനടിയിലാണ്. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഹിമാലയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ഡൽഹി അടക്കമുള്ള നഗരങ്ങൾ ഭീതിയിലാണ്. നിലവിൽ, യമുനാ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. നാല് ദിവസം കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

പഞ്ചാബിൽ മൊഹാലി, രൂപ്നഗർ, സിർക്കാപുർ എന്നീ പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയിൽ ഇതുവരെ 41 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ, പ്രളയബാധിത പ്രദേശങ്ങളിൽ ദേശീയ ദുരന്തനിവാരണ സേനയും കരസേനയും നേരിട്ടെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. തെക്കൻ രാജസ്ഥാനിലും, പടിഞ്ഞാറൻ ഉത്തർപ്രദേശിലും സ്ഥിതിഗതികൾ സങ്കീർണ്ണമായിട്ടുണ്ട്. പലസ്ഥലങ്ങളിലും മണ്ണിടിച്ചതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....