തിരുവനന്തപുരത്ത് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ രണ്ട് പേർ വിഴിഞ്ഞത്ത് അറസ്റ്റിലായി. തിരുവല്ലം ആലുകാട് സാദിക് (28) അമ്പലത്തറ കുമരി ചന്തയ്ക്ക് സമീപം യാസീൻ (27 ) എന്നിവരാണ് അറസ്റ്റിലായത്. വെങ്ങാനൂരിലെ സൂര്യ ഫിനാൻസ് എന്ന സ്ഥാപനത്തിൽ സ്വർണ്ണം പൂശിയ വള പണയം വെയ്ക്കാൻ ഇന്നലെ രാവിലെ എത്തിയപ്പാഴാണ് രണ്ട് യുവാക്കളേയും സ്ഥാപനത്തിലെ ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു വെച്ച് വിഴിഞ്ഞം പോലീസിന് കൈമാറിയത്. ഇതേ സ്ഥാപനത്തിന്റെ കരുമം, ആഴാകുളം , നേമം പൂഴിക്കുന്ന്, പെരിങ്ങമ്മല, ബാലരാമപുരം എന്നീ ബ്രാഞ്ചുകളില്‍ ഇവര്‍ നേരത്തെ സ്വർണ്ണം പൂശിയ വളകൾ പ്രതികൾ പണയം വെച്ചിരുന്നു. രണ്ട് പവന്റെ വളകള്‍ എന്ന പേരിലാണ് ഇവ കൊണ്ടുവന്നിരുന്നത്. ഒരു വളയ്ക്ക് 80,000 രൂപ വെച്ച് ഏഴ് ലക്ഷത്തോളം രൂപ പ്രതികൾ ഇതുവരെ ക്കൈക്കലാക്കിയിരുന്നു. ഇക്കഴിഞ്ഞ ആറാം തിയതിമുതലാണ് ഇരുവരും തട്ടിപ്പ് തുടങ്ങിയതെന്നും വിഴിഞ്ഞം പോലീസ് പറഞ്ഞു.

സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിൽ പല ബ്രാഞ്ചുകളിലായി ഒരേ പേരിൽ ഒരു വള വീതം പണയം വെച്ച് ഒരേ തുക കൈപ്പറ്റിയെന്ന് കണ്ടത്തിയതോടെയാണ് സംശയ ഉയരാനും പ്രതികൽ കുടുങ്ങാനും കാരണം. എല്ലായിടത്തും നല്‍കിയിരുന്നതും ഒരേ വിലാസവും. ഇതേ തുടര്‍ന്ന് ഇവര്‍ കൊണ്ടുവന്ന ഒരു വള പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എല്ലാ ബ്രാഞ്ചുകളിലും ഇവരെക്കുറിച്ച് വിവരം നല്‍കി. ചൊവ്വാഴ്ചയും പതിവ് പോലെ രണ്ട് പവന്റെ വളയുമായി പണയം വെയ്ക്കാന്‍ എത്തിയപ്പോഴാണ് ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവെച്ചത്. വഴിഞ്ഞം പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സമ്പത്ത്, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത ആശങ്ക...

0
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള...

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....